
ഇന്ത്യയിലെ ഏറ്റവും വലിയ സ്വദേശീയ OTT പ്ലാറ്റ്ഫോമായ ZEE5, ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ മൾട്ടിലിംഗ്വൽ കണ്ടന്റ് സ്ലേറ്റ് പ്രഖ്യാപിച്ചു.ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, കന്നഡ, ബംഗ്ലാ എന്നീ 7 ഭാഷകളിലായി നൂറിലധികം സിനിമകളും വെബ് സീരീസുകളുമാണ് സീ 5 പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമകൾക്ക് പുറമെ ലൈവ് സ്പോർട്സ്, ആനിമേഷൻ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, എഐ (AI) സാങ്കേതികവിദ്യയിലുള്ള കഥകൾ എന്നിവയും ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.ഇന്ത്യയിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളായ ജിയോ സ്റ്റുഡിയോസ്, മഡോക്ക് ഫിലിംസ്, അന്നപൂർണ സ്റ്റുഡിയോസ് എന്നിവരുമായി സഹകരിച്ചാണ് സീ 5 ഈ വമ്പൻ പ്രോജക്റ്റുകൾ ഒരുക്കുന്നത്.
മലയാളി പ്രേക്ഷകർക്കായി മികച്ച ചിത്രങ്ങളും ഷോകളുമാണ് അണിയറയിൽ ഒരുങ്ങുന്നത്.’ ബാലൻ ദി ബോയ് ‘ഈ സീസണിൽ തിയേറ്ററുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ജൂലൈ 31ന് സീ 5 ലൂടെ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു.എ ക്വീൻ, മലബാർ കപ്പ് എന്നിവയാണ് പുതിയ ഒറിജിനൽ മലയാളം സീരീസ് റിലീസുകൾ.കേരളത്തിലെ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനൽ റിയാലിറ്റി സീരീസ് ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മറ്റ് ഭാഷകളിലെ സൂപ്പർഹിറ്റുകൾ ചിത്രങ്ങളും സീരിസുകളും.
ഹിന്ദി: വരുൺ ധവാന്റെ ‘ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ’, ബോബി ഡിയോളിന്റെ ‘ബന്ദർ’, കങ്കണ റണാവത്തിന്റെ ‘ഭാരത് ഭാഗ്യ വിധാത’ എന്നീ സിനിമകൾ. കൂടാതെ ആർ. മാധവൻ അവതരിപ്പിക്കുന്ന ‘ജീനാ ഇസി കാ നാം ഹേ 2.0’, മുൻ താരം വിനോദ് കാംബ്ലിയുടെ ജീവിതകഥ പറയുന്ന ‘കാംബ്ലി’ എന്നീ സീരീസുകൾ.
തമിഴ്: നയൻതാരയും കവിനും ഒന്നിക്കുന്ന ‘ഹായ്!’, സൂപ്പർഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായ ‘ഡെമോണ്ടെ കോളനി 3’, കൂടാതെ ‘കൂസ് മുനിസാമി വീരപ്പൻ’ സീരീസിന്റെ പുതിയ ഭാഗം.
തെലുങ്ക്: നിവേദ തോമസ് നായികയാകുന്ന ‘ശ്രീമതി’ എന്ന സീരീസും ‘വെങ്കി അനിൽ 5’, ‘NBK111’ എന്നീ വലിയ സിനിമകളും.
കന്നഡ & മറാത്തി: രാജ് ബി. ഷെട്ടിയുടെ ‘കരവാളി’ (കന്നഡ), സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘തുമ്പാട്ചി മഞ്ജുള’, ‘ഭൂതം ഭയം’ (മറാത്തി).
ഫുട്ബോൾ പ്രേമികൾക്കായി ഫിഫ (FIFA®️), ബുന്ദ്‌സ്‌ലിഗ മത്സരങ്ങളും, ഒപ്പം ഐഎൽടി ടി20 ക്രിക്കറ്റും തമിഴ്‌നാട് കബഡിയും സീ 5 ലൈവായി സംപ്രേഷണം ചെയ്യും. കുട്ടികൾക്കായി ‘ബന്ദ്ബുദ്ധ് ആൻഡ് ബുദ്ബക് 2.0’, ‘ടെയിൽസ് ഓഫ് കൃഷ്ണ’ തുടങ്ങിയ ആനിമേഷൻ പരമ്പരകളും ഇതിലുണ്ട്.
പ്രേക്ഷകർക്ക് ഏറ്റവും മികച്ച ദൃശ്യവിരുന്ന് സമ്മാനിക്കാനാണ് സീ 5 ലക്ഷ്യമിടുന്നത്. എല്ലാ ഭാഷകളിലെയും സിനിമകൾ ഒരൊറ്റ കുടക്കീഴിൽ ആസ്വദിക്കാൻ ഇനി സീ 5 സബ്സ്ക്രിപ്ഷൻ മാത്രം മതിയാകും











