ഹൃദയങ്ങൾ കവർന്ന് പക്കിയും കോച്ചുണ്ണിയും ചിത്രങ്ങൾ കാണാം !!!

റോഷൻ ആൻഡ്രൂസ് നിവിൻ പോളി മോഹൻലാൽ ടീമിന്റെ കായംകുളം കൊച്ചുണ്ണി ഇന്ന് തീയേറ്ററുകളിൽ എത്തി. സ്പെഷ്യൽ ഷോകളും ഫാൻസ്‌ ഷോകളും അടക്കം അതിരാവിലെ തന്നെ പലയിടങ്ങളിലും പ്രദർശനം തുടങ്ങിയിരുന്നു. ചിത്രം എല്ലാ സെന്ററുകളിലും ഹൌസ് ഫുള്‍ ഷോ പൂർത്തിയായതായും അറിയുന്നു. ഷോ അതി ഗംഭീരം എന്ന റിപ്പോർട്ടുകളാണ് ചിത്രം നേടുന്നത്.

ഇരുപത്തി അഞ്ചു മിനിറ്റ്, വെറും ഇരുപത്തി അഞ്ചു മിനിറ്റ് കൊണ്ട് തിയേറ്ററിൽ വിസ്മയങ്ങൾ സൃഷ്ഠിക്കാൻ ഇത്തിക്കര പക്കിക്കായി. ഒരുപക്ഷെ നായകനും മുകളിൽ ലഭിച്ച കൈയടി, എങ്ങനെ കിട്ടാതിരിക്കും അജ്ജാതി ഇന്ട്രോയും സ്ക്രീൻ പ്രെസെൻസും അല്ലെ. മോഹൻലാൽ എന്ന നടൻ മലയാളികൾക്കൊരു ആവേശം തന്നെയാണെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ. ഇന്റെർവെലിന് മുൻപ് തൊട്ട് തുടങ്ങി അങ്ങോട്ട് 25 മിനിറ്റ് പ്യുർ മോഹൻലാൽ ഷോ !!