പൊതുവേദിയില്‍ ആദ്യമായി മകളെ പരിചയപ്പെടുത്തി നടന്‍ വിശാല്‍!!!

തമിഴകത്ത് ഏറെ ആരാധകരുള്ള നായകനാണ് നടന്‍ വിശാല്‍. സാമൂഹിക വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന താരമാണ് വിശാല്‍. അടുത്തിടെയായി നടി ലക്ഷ്മി മേനോനുമായുള്ള ഗോസിപ്പില്‍ ഇടംപിടിച്ചിരിക്കുകയായിരുന്നു താരം. വിവാദങ്ങള്‍ക്കിടെ തന്റെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.

താന്‍ വിവാഹിതനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞാണ് വിശാല്‍ മകളെ വേദിയിലേക്ക് വിളിക്കുന്നത്. ആന്റണ്‍ മേരി എന്നാണ് മകളുടെ പേര്. ചെന്നൈയിലെ സ്റ്റെല്ലാ മേരി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആന്‍. റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം മാര്‍ക്ക് ആന്റണിയുടെ ലോഞ്ചിങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തിയത്. വിശാല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പെണ്‍കുട്ടിയാണ് ആന്‍. വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്ന് ആന്റണ്‍ പറയുന്നു.

‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസില്‍ പഠിക്കണമെന്നത്, എന്നാല്‍ എന്റെ അമ്മ പറഞ്ഞിരുന്നത് അത് സാധിക്കില്ലെന്നാണ്. എന്നാല്‍ വിശാല്‍ അണ്ണന്‍ ആ സ്വപ്നം സാക്ഷാത്കരിച്ചു. എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്’- ആന്റണ്‍ മേരി പറയുന്നു.

പഠിക്കാന്‍ താല്‍പര്യമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിശാല്‍ ആന്റണെ കണ്ടെത്തിയത്. സുഹൃത്ത് വഴിയാണ് വിശാല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ആന്റണ്‍ മേരിയുടെ മാതാപിതാക്കള്‍. വിദ്യാര്‍ഥിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ മനസ്സിലാക്കിയ വിശാല്‍ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു. താരത്തിന്റെ മനസ്സിന്റെ വലിയ നന്മയ്ക്ക് കൈയ്യടിയ്ക്കുകയാണ് ആരാധകലോകം.

നടി ലക്ഷ്മി മേനോനുമായി പ്രചരിച്ച വാര്‍ത്തയില്‍ താരം പ്രതികരിച്ചിരുന്നു.
ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹ വാര്‍ത്ത സത്യമല്ല. നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. സമയമാകുമ്പോള്‍ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വിശാല്‍ അറിയിച്ചിരുന്നു.