അതിനു ശേഷം ഞാനും ദിലീപും പത്ത് ദിവസമാണ് ആ സെറ്റിൽ മിണ്ടാതിരുന്നത്, ലാൽ ജോസ്

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസ് ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ മിക്ക ചിത്രങ്ങളൂം ഹിറ്റ് ആയിരുന്നു. അത്തരത്തിൽ ഒരു ചിത്രമായിരുന്നു ചാന്ത് പൊട്ട്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ഒരു സംഭവം തുറന്നു പറയുകയാണ് ലാൽ ജോസ്. ചാന്ത്പൊട്ട് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. ഒരു ദിവസം എന്നോട് ദിലീപ് പറഞ്ഞു ഷൂട്ട് കഴിഞ്ഞു അഞ്ച് മണിക്ക് തനിക്ക് പോകണമെന്ന്. അഞ്ച് മണിക്ക് ഷൂട്ട് കഴിഞ്ഞു ദിലീപിനോട് പൊയ്‌ക്കോളാൻ ഞാൻ പറഞ്ഞു. ദിലീപ് പോകാനുള്ള തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ആ സമയത്ത് ആണ് കടലിൽ നിന്ന് മണൽ തീറ്റയുടെ മുകളിൽ കൂടി വെള്ളം പുഴയിലേക്ക് ഒഴുകുന്നത് കാണുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസമാണ് അതെന്ന് എന്നോട് അവിടെ ഉള്ളവർ പറഞ്ഞു. എങ്കിൽ അത് എന്റെ സിനിമയിൽ വേണമെന്ന് ഞാൻ കരുതി. ദിലീപിനെ വിളിക്കാൻ ഞാൻ പറഞ്ഞു. എന്നാൽ ദിലീപ് അഭിനയിക്കാൻ വരാൻ കൂട്ടാക്കിയില്ല. തനിക്ക് അഞ്ച് മണിക്ക് പോകണമെന്ന് പറഞ്ഞില്ലേ എന്നും തനിക് ഇനി അഭിനയിക്കാൻ കഴിയില്ല എന്നും ദിലീപ് പറഞ്ഞു. ദിലീപിനോട് സംസാരിക്കാൻ ഞാൻ കാരവാനിലേക്ക് പോയി. എന്നോട് അഭിനയിക്കാൻ പറ്റില്ല എന്നും തന്റെ ശരീരത്തിൽ നിന്ന് രാധ ഇറങ്ങി പോയി എന്നും ദിലീപ് പറഞ്ഞു.

കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ച് കയറ്റി സിബ് ഇട്ടാല്‍ മതിയെന്ന് ആണ് ദിലീപ് അത് പറഞ്ഞപ്പോൾ ഞാൻ മറുപടി പറഞ്ഞത്. അത് വലിയ പ്രശ്നമായി. അങ്ങനെ പത്ത് ദിവസത്തോളം ദിലീപ് എന്നോട് മിണ്ടിയില്ല. മീഡിയേറ്റേഴ്‌സ് വഴിയാണ് ഞങ്ങൾ ആശയങ്ങൾ കൈമാറിയത്. ദിലീപ് എന്റെ അടുത്ത സുഹൃത്ത് ആയത് കൊണ്ട് ദിലീപിനൊപ്പം വർക്ക് ചെയ്യാനാണ് താൻ ഏറ്റവും കംഫർട്ട് എന്നാണ് മറ്റുള്ളവർ കരുതുന്നത് . എന്നാൽ ഏറ്റവും പ്രയാസം ദിലീപിനൊപ്പം വർക്ക് ചെയ്യാൻ ആണ്. സംവിധാന സെൻസ് ഉള്ള ആൾ ആണ് ദിലീപ്. അത് കൊണ്ട് എല്ലാത്തിനും ദിലീപിന് നിന്ന് ചോദ്യം വരും. തന്റെ മിക്ക സിനിമകളും വിജയിക്കുന്നതിനു പിന്നിൽ ദിലീപിന്റെ ഇടപെടൽ ഉണ്ടെന്നും ലാൽ ജോസ് പറഞ്ഞു.