മുഖ്യമന്ത്രി അച്ഛനെ പോലെ; പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്നതിൽ ഭീമൻ രഘു

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു.പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം മുഴുവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് കേൾക്കുകയായിരുന്നു നടൻ ഭീമൻ രഘു. തിരുവനന്തപുരത്തെ…

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു.പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം മുഴുവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് കേൾക്കുകയായിരുന്നു നടൻ ഭീമൻ രഘു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഈ കൗതുകകരമായ കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിൽ നടന്‍ ഭീമന്‍ രഘുവിൻരെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചിരിപടർത്തുന്ന ചർച്ച.സംസ്ഥാന ചലച്ചിത്ര അവർഡ് ദാന ചടങ്ങിനെത്തിയ മുഖ്യ മന്ത്രി നടത്തിയ പ്രസംഗമാണ് ഭീമൻ രഘു എഴുന്നേറ്റു നിന്ന് കേട്ടത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും സദസിലെ മുന്‍നിരയില്‍ ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു ഭീമൻ രഘു. മുഖ്യമന്ത്രി പ്രസംഗിച്ചു കഴിഞ്ഞതും ചിരിച്ച കൈയടിച്ചു ഭീമൻ രഘു കസേരയിൽ ഇരുന്നു.ഇക്കാര്യത്തിൽ നടൻ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേൾക്കുക.കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു.നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ.എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ടെന്നുമായിരുന്നു” ഭീമൻ രഘുവിന്റെ വിശദീകരണം. അച്ഛന്‍ എന്റെ കുടുംബം നോക്കിയതും അച്ഛന്റെ രീതിയും ഞാന്‍ വളര്‍ന്ന വന്ന രീതിയും അതുമായിട്ട് വളരെയധികം താദാത്മ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളില്‍ തോന്നി പോകാറുണ്ട്,’ എന്നായിരുന്നു ഭീമന്‍ രഘു പറഞ്ഞത്. സോഷയൽ മീഡിയയിൽ ഈ സംഭവത്തിന് ഏറെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്.

സ്റ്റാന്റ് അപ് കോമഡിയെന്നാണ് കമന്ററുകൾ വരുന്നത്.സ്റ്റാൻഡ് അപ്പ് കോമഡിയുടെ പല അവസ്ഥാന്തരങ്ങളും  കണ്ടിട്ടുണ്ട്. ഇത്രയും  ഭയാനകമായ വേർഷൻസ് ഇതാദ്യം എന്നാണ് ട്രോളന്മാർ പറയുന്നത്. വില്ലന്മാരെല്ലാം നിശ്കളങ്കതയുടെ നിറകുടങ്ങൾ ആണെന്നും മറുകണ്ടം ചാടി വരുന്നവർക്ക് ചിലതൊക്കെ തെളിയാക്കാനുണ്ടെന്നും ചില ട്രോളുകളിൽ പറയുന്നു.ശാഖയിലെ ശീലം മറന്നിട്ടില്ലെന്നാണ് മറ്റു  ചില  ട്രോളുകളിൽ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ബി ജെ പിയില്‍ നിന്ന് രാജി വെച്ച നടന്‍ ഭീമന്‍ രഘു സി പി എമ്മില്‍ ചേര്‍ന്നത്. എ കെ ജി സെന്ററിലെത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ഭീമന്‍ രഘു പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിന്ന് ബലികുടീരങ്ങളെ പാടിയതും ശ്രദ്ധേയമായിരുന്നു.  എന്നാല്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ എത്തിയ കാര്യങ്ങളെക്കുറിച്ചു ഭീമൻ രഘുവിനോട്  മാധ്യമപ്രവർത്തകർ ചോദിച്ചു .  എന്നൽ ആ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇത്തരത്തില്‍ ആയിരുന്നു. ‘അതുമാത്രം ഇപ്പോള്‍ വേണ്ട. നമുക്ക് അവാര്‍ഡ് മാത്രം മതി. അവിടെയിരുന്നതും ഇവിടെയിരുന്നതുമൊക്കെ പിന്നെ, പുറത്ത് വന്നിട്ട് സംസാരിക്കാം. രാഷ്ട്രീയത്തിന്റെ പേരില്‍ അല്ല എഴുന്നേറ്റ് നിന്നത്. എന്റെ ഒരു റെസ്‌പെക്ട് ഉണ്ട്. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്