പോപ്പുലർ സെലിബ്രിറ്റിയായി നയൻതാര ഒന്നാമത്; മുന്നിലെത്തിയത് ഷാരൂഖിനെ പിന്തള്ളികൊണ്ട്

നമ്മുടെ ഒക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അങ്ങനെ അല്ലാത്തവരും ഉണ്ട്. എന്നാലും  സോഷ്യല്‍ മീഡിയ സമൂഹത്തിന്‍റെ അഭിപ്രായ രൂപീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കാലമാണ് ഇത്. സിനിമകളെ സംബന്ധിച്ച്…

നമ്മുടെ ഒക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അങ്ങനെ അല്ലാത്തവരും ഉണ്ട്. എന്നാലും  സോഷ്യല്‍ മീഡിയ സമൂഹത്തിന്‍റെ അഭിപ്രായ രൂപീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കാലമാണ് ഇത്. സിനിമകളെ സംബന്ധിച്ച് അവയുടെ വിജയപരാജയങ്ങളില്‍ ഒക്കെ  ഈ സ്വാധീനം പ്രകടമാണ്. വൈഡ് റിലീസിംഗ് കൂടി വന്നതോടെ സിനിമകളുടെ റിലീസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ അണിയറക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. ഇത്തരത്തില്‍ താരങ്ങളുടെ ജനപ്രീതിയും ഇത്തരം സോഷ്യല്‍ മീഡിയ ചിത്രത്തിന്‍റെ റീച്ച് എന്നിവയെ അശ്രയിച്ചിരിക്കും,ഇപ്പോഴിതാ ഈ ആഴ്ചത്തെ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി  ലിസ്റ്റ് പുറത്തുവന്നിരിക്കുന്നു. ഇതില്‍ രസകരമായ കാര്യം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഒരു നടിയാണ് എന്നതാണ്. മറ്റാരുമല്ല തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ  നയന്‍താരയാണ് ഒന്നാം സ്ഥാനം എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്‍റെ വിജയമാണ് അതിലെ നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്. ബോളിവുഡിന്റെ സ്വന്ത  ഷാരൂഖ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ  വോട്ടിംഗിന്‍റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എല്ലാം വലിയ മുന്നേറ്റമുണ്ട്. ഐഎംഡിബിയുടെ ആപ്പിലാണ് ഈ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തുവിടുക. എന്നാല്‍ ഐഎംഡിബി സോഷ്യല്‍ മീഡിയ പേജില്‍ ചില താരങ്ങളുടെ റാങ്കിംഗ് വളര്‍ച്ച കാണിച്ചിട്ടുണ്ട്.കഴിഞ്ഞ വാരം മൂന്നാം സ്ഥാനത്തുണ്ടായ നയന്‍താര ജവാന്‍ റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ ഷാരൂഖിനെ മറികടന്ന് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായി. പ്രിയമണി പതിനൊന്നാം റാങ്കില്‍ എത്തിയപ്പോള്‍, സാനിയ മല്‍ഹോത്ര 24മത്തെ ഇടത്താണ്. ജവാന്‍ സംവിധായകന്‍ അറ്റ്ലി പത്താം സ്ഥാനത്ത് നിന്നും ഉയര്‍ന്ന് മൂന്നാം സ്ഥാനത്ത് എത്തി. ദീപിക പാദുകോണ്‍ ആണ് നാലാം സ്ഥാനത്ത്. ജവാനില്‍ ദീപിക ഒരു ക്യാമിയോ റോളില്‍ എത്തുന്നുണ്ട്.

132മത്തെ റാങ്കില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന യോഗി ബാബു ഈ ആഴ്ച 31മത്തെ ഇടത്തില്‍ എത്തി. അതേ സമയം ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍റെ ജവാന്‍. സെപ്റ്റംബര്‍ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. ആദ്യ വാരം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 660.03 കോടിയാണ്. മികച്ച കളക്ഷനാണ് ഇത് എന്നതില്‍ തര്‍ക്കമില്ലെങ്കിലും പഠാന് ശേഷമുള്ള ഷാരൂഖ് ഖാന്‍ ചിത്രമെന്ന നിലയില്‍ ബോളിവുഡിന് ഈ ചിത്രത്തിന്മേലുള്ള പ്രതീക്ഷ ഏറെ വലുതാണ്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം എത്ര നേടുമെന്നതാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ഒടിടിയിലും റെക്കോർഡ് തുകയാണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്‍ഫ്ലിക്സാണ് ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വാങ്ങിയിരിക്കുന്നത്. 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജവാൻ നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം 40 മുതൽ 65 വരെ ദിവസങ്ങൾക്ക് ശേഷമാകും ഒടിടിയിലെത്തുക. റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിച്ച ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നിരവധി പ്രത്യേകതകളുമായിട്ടാണ് ചിത്രം റിലീസിനെത്തിയത്.നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രമായിരുന്നു ജവാൻ. തമിഴ് താരം വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജവാന് സംഗീതം ഒരുക്കിയിരിക്കുന്നത്.