ഷര്‍ട്ടിടാതെ നില്‍ക്കേണ്ടി വരുമെന്ന് അറിയില്ലായിരുന്നു.  ; വെളിപ്പെടുത്തി ഫഹദ് ഫാസിൽ 

ലോക സിനിമയ്ക്ക് മുന്നില്‍ മലയാളികൾക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന പേരാണ് ഫഹദ് ഫാസില്‍ എന്നത്. മലയാളവും കടന്ന് തെന്നിന്ത്യയാകെ തന്റെ പ്രതിഭ കൊണ്ട് മുന്നേറുകയാണ് ഫഹദ് ഫാസില്‍. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഫഹദ് ഫാസിൽ എത്തി. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ ഈയടുത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഫഹദ് ഫാസിൽ വന്‍ തരംഗം  തന്നെയാണ് സൃഷ്ടിച്ചത്. കരിയറിന്റെ തുടക്കത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന നടൻ കൂടിയാണ് ഫഹദ് ഫാസിൽ. പിന്നീട് വര്‍ഷങ്ങളോളം സിനിമയിൽ ഒരിടത്തും ഫഹദ് ഫാസിലിനെ കണ്ടിട്ടില്ല. കാലങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിൽ നടത്തിയ തിരിച്ചു വരവില്‍ മലയാള സിനിമയുടെ തന്നെ തലവര മാറിയെന്ന് പറയാം. ഇപ്പോഴിതാ ലോക സിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ മുഖമായി വളര്‍ന്നു നില്‍ക്കുകയാണ് ഫഹദ് ഫാസില്‍. ഫഹദ് ഫാസിൽ തന്റെ അഭിനയം കൊണ്ട് കയ്യടി നേടിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഷമ്മിയിയായുള്ള ഫഹദ് ഫാസിലിന്റെ പ്രകടനം ഐക്കോണിക്കായി മാറി. ചിത്രത്തിലെ ഹിറ്റ് രംഗങ്ങളില്‍ ഒന്നിന് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.മലയാളത്തിലെ ഒരു സ്വകാര്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസില്‍ മനസ് തുറന്നത്. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടു കുടുംബമായതിനാല്‍ തന്നെ അത്യാവശ്യം വലിയ അടുക്കളായിരുന്നു അന്ന് വീട്ടില്‍. അടുക്കളയില്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. ഞാന്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ ഒഴിവു കാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാല്‍ അടുക്കളയില്‍ പുരുഷന്മാര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്തോ അറപ്പ് തോന്നും. അത് കാണുമ്പോള്‍ ഞാന്‍ വളരെ അണ്‍കംഫേര്‍ട്ടബിളാകും. എന്തിനാണ് അവര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നതെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല” എന്നാണ് ഫഹദ് പറയുന്നത്. കുട്ടിക്കാലത്തെ ഈ ഓര്‍മ്മയും അസ്വസ്ഥതയുമൊക്കെയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഹിറ്റ് രംഗം ചെയ്യാന്‍ ഫഹദിന് പിന്നീട് സോഴ്‌സായി മാറുന്നത്.

സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തൊന്നും ആ സീനില്‍ താന്‍ ഷര്‍ട്ടിടാതെ നില്‍ക്കേണ്ടി വരുമെന്ന് ഫഹദിന് അറിയില്ലായിരുന്നു. ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നതെന്നാണ് ഫഹദ് പറയുന്നത്. കുട്ടിക്കാലത്തെ ഈ ഓര്‍മ്മയും അസ്വസ്ഥതയുമൊക്കെയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഹിറ്റ് രംഗം ചെയ്യാന്‍ ഫഹദിന് പിന്നീട് സോഴ്‌സായി മാറുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തൊന്നും ആ സീനില്‍ താന്‍ ഷര്‍ട്ടിടാതെ നില്‍ക്കേണ്ടി വരുമെന്ന് ഫഹദിന് അറിയില്ലായിരുന്നു. ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നതെന്നാണ് ഫഹദ് പറയുന്നത്. ആദ്യമൊന്നും മനസിലായില്ലെങ്കിലും ഷര്‍ട്ടൂരി ഫഹദ് അഭിനയിച്ചു നോക്കി. പിന്നെ ആ സീന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പണ്ട് വീട്ടിലെ അടുക്കളയില്‍ വച്ചുണ്ടായ അതേ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍ പറ്റിയെന്നാണ് ഫഹദ് പറയുന്നത്. അതിനാല്‍ തനിക്ക് അടുത്ത ടേക്കില്‍ ആ രംഗം നന്നായി അഭിനയിക്കാനായെന്നും താരം പറയുന്നു. ചില രംഗങ്ങളിലെ സൂക്ഷ്മ കാര്യങ്ങള്‍ ഇതുപോലെ വീണു കിട്ടുന്നതാണെന്നാണ് ഫഹദ് പറയുന്നത്. അതേസമയം ഇപ്പോള്‍ സിനിമയില്‍ താരപദവി എന്നതില്ലെന്നും ഫഹദ് ഫാസില്‍ പറയുന്നുണ്ട്. ”താരപദവി എന്ന സംഭവമൊന്നും ഇപ്പോഴില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപരിധിവരെ അതെല്ലാം നാടു നീങ്ങി. എല്ലാവരും എല്ലാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്” എന്നാണ് ഫഹദ് പറയുന്നത്. എന്നാല്‍ ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എന്നും ഫഹദ് പറയുന്നുണ്ട്. താന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണെന്നും അവിടുത്തെ സൂപ്പര്‍ സ്റ്റാറുകളാണ് അഭിനയിക്കാന്‍ പോകുന്നതെന്നും ഫഹദ് പറയുന്നുണ്ട്.