ശ്രീവിദ്യയും, കമൽ ഹാസനും തമ്മിലുള്ള പ്രണയം ആയിരുന്നു ആ സിനിമ! സിനിമ കണ്ട അദ്ദേഹം എന്നോടൊരു ചോദ്യം, അനൂപ് 

നടനും, തിരകഥ കൃത്തുമായ അനൂപ് മേനോൻ അഭിനയിച്ച തിരകഥ എന്ന ചിത്രത്തെ കുറിച്ചും, അതിന്റെ തിരക്കഥയെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളെ കുറിച്ചും തുറന്നു പറയുകയാണ്. ചിത്രത്തിന്റെ പ്രമേയം എന്ന് പറയുന്നത് ശ്രീവിദ്യയും,…

നടനും, തിരകഥ കൃത്തുമായ അനൂപ് മേനോൻ അഭിനയിച്ച തിരകഥ എന്ന ചിത്രത്തെ കുറിച്ചും, അതിന്റെ തിരക്കഥയെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളെ കുറിച്ചും തുറന്നു പറയുകയാണ്. ചിത്രത്തിന്റെ പ്രമേയം എന്ന് പറയുന്നത് ശ്രീവിദ്യയും, കമൽ ഹാസനും തമ്മിലുള്ള പ്രണയം ആയിരുന്നു, അതിനെ കുറിച്ചാണ് അദ്ദേഹം എന്നോടൊരു ചോദ്യം ചോദിച്ചത്. ഈ സിനിമ റിലീസ് ആയതിനു കുറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം എന്നെ അവിചാരിതമായി കണ്ടത്.

എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു ആ സിനിമ പോലെയല്ല കാര്യങ്ങൾ, ഞാൻ എന്തിനാണ് വിദ്യ യെ കാണാൻ പോയതെന്ന് അറിയാമോ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു ഇല്ല പറയൂ, എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്. അത് പറയണമെങ്കിൽ ഞാൻ കമൽ ഹാസൻ അല്ലായിരിക്കണം. ഈ ഒരു മറുപടി ആയിരുന്നു അദ്ദേഹം പറഞ്ഞത്.

അതുപോലെ താൻ ഈ സിനിമക്ക് വേണ്ടി മാധവനെയും, അജിത്തിനെയോ നായകനായി കൊണ്ട് വരണെമന്നു തീരുമാനിച്ചു എന്നാൽ അപ്രതീഷിതമായി താൻ നായകനായി മാറുക ആയിരുന്നു, പ്രിയാമണി നായികയും.