ആ മുന്നൂറ് രൂപ ഞാൻ ഇന്നും നിധി പോലെ സൂക്ഷിച്ച് വെക്കുന്നുണ്ട്, പ്രിയാമണി

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. വിനയന്‍ സംവിധാനം ചെയ്ത ‘സത്യം’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ മുന്‍ നിര നടന്മാരുടെ കൂടെയെല്ലാം ശകതമായ കഥാപാത്രങ്ങളെ…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. വിനയന്‍ സംവിധാനം ചെയ്ത ‘സത്യം’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ മുന്‍ നിര നടന്മാരുടെ കൂടെയെല്ലാം ശകതമായ കഥാപാത്രങ്ങളെ താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യയാകെ ആരാധകരുള്ള പ്രിയാമണിയ്ക്ക് വിമര്‍ശകരും കുറവല്ല. സിനിമാ രംഗത്ത് സജീവമായ കാലം മുതല്‍ പലതരത്തിലുള്ള ഗോസിപ്പുകളാണ് പ്രിയാമണിയെ കുറിച്ച് പ്രചരിച്ചത്. എന്നാൽ ഇന്ന് വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം കഴിയുമ്പോഴും പ്രിയാമണിയുടെ പേരിൽ പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് പ്രിയാമണി തന്നെ പറഞ്ഞിട്ടുണ്ട്.

ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം ഒരു ഗാന രംഗത്തിൽ അഭിനയിക്കാൻ പ്രിയാമണിക്ക് അവസരം ലഭിച്ചിരുന്നു. പ്രിയാമണിയുടെ കരിയറിലെ തന്നെ മികച്ച അവസരങ്ങളിൽ ഒന്നായിരുന്നു ഇത്. പ്രിയാമണി ഈ ഒരൊറ്റ ഡാൻസ് കൊണ്ട് തന്നെ ബോളിവുഡിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷാരൂഖിനൊപ്പം സിനിമ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഉണ്ടായ അനുഭവം ആണ് താരം പങ്കുവെക്കുന്നത്. ശരിക്കും അഞ്ച് രാത്രികൾ എടുത്താണ് ആ ഗാന രംഗങ്ങൾ പൂർത്തിയാക്കിയത് എന്നാണ് പ്രിയാമണി പറയുന്നത്. ഷാരുഖ് ഖാൻ എങ്ങനെയാണ് ലോകത്തിലെ തന്നെ മികച്ച സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആയത് എന്ന് നിരാശരമായി പറയാൻകഴിയും.

cropped-Priyamani-7.jpg

ഒരു സൂപ്പർസ്റ്റർ അഹങ്കാരവും അദ്ദേഹത്തിന്റെ തലയിൽ കയറിയിട്ടില്ല എന്നതാണ് സത്യം. കൂടെ അഭിനയിക്കുന്ന സഹ താരങ്ങളെ എപ്പോഴും കംഫർട്ട് ആയി നിർത്താൻ അദ്ധെഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഷൂട്ടിന്റെ ഇടവേളയിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ഐ പാഡിൽ കോൻ ബനേഗാ ക്രോർ പതി കളിക്കുമായിരുന്നു. അതിൽ എനിക്ക് അദ്ദേഹം വിജയിച്ചപ്പോൾ വിജയ തുടയായ ഒരു മുന്നൂറു രൂപ തന്നിരുന്നു. ഷാരൂഖ് അന്ന് എനിക്ക് തന്ന ആ മുന്നൂറു രൂപ ഞാൻ എന്റെ പേഴ്സിൽ ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ട് എന്നുമാണ് പ്രിയാമണി പറയുന്നത്.