വിവാഹം കഴിക്കും കുഞ്ഞുങ്ങളെ പ്രസവിക്കും ; നവ്യ-സിദ്ധാന്ത് ഗോസ്സിപ്പിൽ പ്രതികരണം 

ബച്ചൻ കുടുംബത്തിലെ ഇളം തലമുറക്കാരിയും സക്സസ്ഫുള്ളയായ സംരംഭകയുമാണ് നവ്യ നവേലി നന്ദ. ശ്വേത ബച്ചന്റെ മകളും അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ചെറുമകളുമായ നവ്യ നവേലി നന്ദ ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ താരപുത്രിമാരില്‍ ഒരാളാണ്. അടുത്തിടെയായി യുവനടൻ സിദ്ധാന്ത് ചതുര്‍വേദിയുമായി നവ്യ പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ബോളിവുഡില്‍ നിന്നും വരാറുണ്ട്. നിരവധി ഗോസിപ്പുകള്‍ വരാറുണ്ടെങ്കിലും ഇരുവരും വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നവ്യയേയും സിദ്ധാന്തിനെയും പലപ്പോഴും ഒരുമിച്ച്‌ കാണാൻ തുടങ്ങിയതോടെയാണ് ഗോസിപ്പുകള്‍ക്ക് ശക്തി പ്രാപിച്ചത്. ഇത്തരം റൂമറുകള്‍ ശക്തമാകുന്ന സാഹചര്യത്തിൽ നവ്യ തന്റെ വിവാഹ ജീവിതത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കിട്ടിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളുടെ  റിപ്പോര്‍ട്ട് അനുസരിച്ച്‌ നവ്യ നവേലി നന്ദ അടുത്തിടെ ഒരു പോഡ്‌കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് വിവാഹ ജീവിതത്തെ കുറിച്ച്‌ സംസാരിച്ചത്. താൻ തീര്‍ച്ചയായും വിവാഹം കഴിക്കുമെന്നും തനിക്ക് കുട്ടികള്‍ ജനിക്കുമെന്നുമാണ് നവ്യ പറഞ്ഞത്. ഞാൻ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യും എന്നായിരുന്നു നവ്യയുടെ വാക്കുകള്‍. ഇതേ അഭിമുഖത്തില്‍ തന്നെ നവ്യ നവേലി നന്ദ താൻ എന്തുകൊണ്ട് ബിസിനസ് കരിയറാക്കി എന്നും വെളിപ്പെടുത്തി. ബിരുദാനന്തര ബിരുദം നേടിയതിന് ശേഷമാണ് നവ്യ സംരംഭകത്വ യാത്ര ആരംഭിച്ചത്. താൻ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ചെയ്യാൻ കഴിയുന്നുണ്ടെന്നും അതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയാൻ കഴിയില്ലെന്നും നവ്യ പറഞ്ഞു. എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പറയാൻ കഴിയില്ല. ഞാൻ ബിരുദം നേടിയശേഷം 21-ാം വയസിലാണ് എനിക്ക് ഇന്നത് ചെയ്യണം എന്ന് പറയുകയും അത് ചെയ്യാൻ ആരംഭിക്കുകയും ചെയ്തത്. ഇന്ത്യയിലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അത് സാധ്യമാകുന്നുണ്ടാകില്ല.

അവരുടെ യാഥാര്‍ത്ഥ്യമല്ലെന്നാണ് നവ്യ പറഞ്ഞത്. അതേസമയം തന്നെ ശ്വേതയ്ക്ക് മകള്‍ പിറന്നപ്പോള്‍ എല്ലാവരും കരുതിയത് താര പുത്രി പഠനശേഷം അഭിനയത്തിലേക്കും സിനിമയുടെ പിന്നണിയിലേക്കും വരുമെന്നാണ്. എന്നാല്‍ ആരാധരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി അമ്മയോടൊപ്പം ബിസിനസില്‍ തന്റെ കരിയര്‍ കണ്ടെത്തുകയാണ് നവ്യ ചെയ്തത്. ലൈം ലൈറ്റില്‍ സജീവമായി നില്‍ക്കുകയോ പോഷ് നൈറ്റ് പാര്‍ട്ടികളിലോ നവ്യയുടെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല. സംരംഭകയായുള്ള തിരക്കുള്ള ജീവിതത്തിനടയിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താൻ നവ്യയ്ക്ക് കഴിയാറുണ്ട്. പ്രായത്തില്‍ കവിഞ്ഞ പക്വത താര പുത്രിക്കുണ്ടെന്നാണ് ആരാധകരും അഭിപ്രായപ്പെടാറുള്ളത്. പൊതുവെ ഗോസിപ്പുകള്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നവരെ ചുറ്റിപറ്റി എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ സിനിമയില്‍ സജീവമല്ലെങ്കിലും നിരവധി റൂമറുകളും ഗോസിപ്പുകളും നവ്യയെ പറ്റിയും ബോളിവുഡില്‍ പൊട്ടി പുറപ്പെടാറുണ്ട്. വളരെ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ നവ്യ മിടുക്കിയാണെന്നത് അമിതാഭ് ബച്ചനും സമ്മതിക്കുന്ന കാര്യമാണ്. ഇക്കഴിഞ്ഞ ജൂണില്‍ സിദ്ധാന്തിനൊപ്പം സിനിമാ ഡേറ്റിനായി നവ്യ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആളുകള്‍ തിരിച്ചറിയാത്ത തരത്തിലാണ് സിദ്ധാന്തിനൊപ്പം നവ്യ എത്തിയത്. സിദ്ധാന്ത് മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. ഇരുവര്‍ക്കും ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരും തിയേറ്ററിലേക്ക് കയറിപ്പോകുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് നവ്യ-സിദ്ധാന്ത് ജോഡിയെ കോര്‍ത്തിണക്കി ഗോസിപ്പുകള്‍ ശക്തമായത്. 2022ല്‍ ഇരുവരും ഒരുമിച്ച്‌ ഋഷികേശില്‍ അവധിക്കാലം ആഘോഷിക്കാൻ പോയതും അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇരുവരും ഇതുവരെ പ്രണയം പരസ്യപ്പെടുത്തി ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ലെങ്കിലും പലപ്പോഴും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുമ്ബോള്‍ ഒട്ടനവധി സമാനതകള്‍ ഉണ്ടാകാറുണ്ട്. പരസ്പരം ലൈക്ക്, കമന്റ് എന്നിവ ചെയ്യാറുമുണ്ട്. മുപ്പതുകാരനായ സിദ്ധാന്ത് ഇതുവരെ നാല് സിനിമകളാണ് ബോളിവുഡില്‍ ചെയ്തിരിക്കുന്നത്. ഫോണ്‍ ബൂതാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.