‘കണ്ണൂർ സ്‌ക്വാഡി’നെ എല്ലാവരും നെഞ്ചിലേറ്റിയതിനെ വളരെ സന്തോഷം! പ്രേക്ഷകർക്ക് നന്ദി അറിയിച്ചു മമ്മൂട്ടി 

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’ തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ ഈ മികച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി പറയുകയാണ് നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് താരം തന്റെ പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുന്നത്. സിനിമയെ ക്കുറിച്ചു നിങ്ങളുടെ നല്ല അഭിപ്രായങ്ങൾക്ക് ഞങ്ങളുടെ മുഴുവൻ ടീമിന്റെ നന്ദി അറിയിക്കുന്നു, ഈ ചിത്രത്തിന് വേണ്ടി ഇതിന്റെ മുഴുവൻ അണിയറപ്രവർത്തകരും ഇതിൽ വിശ്വസിക്കുകയും, ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യ്തിട്ടുണ്ട്.

ഈ സിനിമയെ നിങ്ങൾ നെഞ്ചിലേറ്റിയതിനെ ഒരുപാട് സന്തോഷം, ചിത്രത്തിനെ ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത്. അതുപോലെ ചിത്രത്തിനെ ഒരു പുതുമുഖ സംവിധായകനെ സമ്മാനിച്ച നടൻ മമ്മൂട്ടിയെ പ്രേക്ഷകർ അംഗീകരിക്കുകയും ചെയ്യ്തിരുന്നു. ശരിക്കും പ്രേക്ഷകർ പറയുന്നത് മമ്മൂക്ക ചിത്രത്തിൽ ആറാടി  എന്ന് തന്നെയാണ്.

തികച്ചും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിൽ എ എസ് ഐ ജോര്ജ് മാർട്ടിൻ എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്, മമ്മൂട്ടിക്കൊപ്പം അസീസ് നെടുമങ്ങാട്, റോണി ഡേവിസ്, ശബരീഷ് വർമ്മ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ആദ്യ ദിന പ്രതികരണം ഇത്രയും മികച്ചതാണെങ്കിൽ ഇനിയും വരും ദിവസങ്ങളിൽ ചിത്രം സൂപ്പർഹിറ്റ് ആകുമെന്നതിൽ സംശയമില്ല.