പ്രേക്ഷകരോട് അഭ്യർത്ഥനയുമായി രാജസേനൻ

ഒരു കാലത്ത് നിരവധി ആരാധകരുള്ള താരമാണ് രാജസേനൻ. നിരവധി ചിത്രങ്ങൾ ആണ് രാജസേനന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. രാജസേനന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ഒരു കാലത്ത് സൂപ്പർഹിറ്റുകൾ ആയിരുന്നു. അത് കൊണ്ട് തന്നെ കുടുംബ…

ഒരു കാലത്ത് നിരവധി ആരാധകരുള്ള താരമാണ് രാജസേനൻ. നിരവധി ചിത്രങ്ങൾ ആണ് രാജസേനന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. രാജസേനന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ഒരു കാലത്ത് സൂപ്പർഹിറ്റുകൾ ആയിരുന്നു. അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകർ രാജസേനന്റെ ചിത്രങ്ങൾ കാണാൻ പ്രത്യേക താൽപ്പര്യം ആയിരുന്നു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രങ്ങൾ ആയിരുന്നു രാജസേനൻ ഒരുക്കിയത് മുഴുവൻ. അത് കൊണ്ട് തന്നെ രാജസേനന്റെ  ചിത്രങ്ങൾക്കു ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ കുറച്ച് നാളുകൾ കൊണ്ട് സംവിധാന രംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു രാജസേനൻ. അത് കൊണ്ട് തന്നെ രാജസേനൻ ഫീൽഡ് ഔട്ട് ആയി എന്ന രീതിയിൽ ഉള്ള സംസാരവും പ്രേഷകരുടെ ഇടയിൽ ഉണ്ടായിരുന്നു.

എന്നാൽ അടുത്തിടെ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് രാജസേനൻ. ഞാനും പിന്നെ ഞാനും എന്ന ചിത്രത്തിൽ കൂടിയാണ് രാജസേനൻ തന്റെ തിരിച്ച് വരവ് നടത്തിയത്. ചിത്രത്തിന്റെ പ്രമോട്ടിന്റെ ഭയമായി രാജസേനൻ സ്ത്രീ വേഷത്തിൽ എത്തിയത് ഏറെ  ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. ഒരു കാലത്ത് ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകന് തിയേറ്ററിൽ ഇന്ന് ആളെ കയറ്റണമെങ്കിൽ ഇത് പോലെ പെൺ വേഷം കെട്ടണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന വിമർശനം. എന്നാൽ ഇപ്പോൾ പ്രേക്ഷകരോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഇപ്പൊൾ രാജസേനൻ.

എല്ലാവരും താൻ സംവിധാനം ചെയ്ത ഞാനും പിന്നെ ഞാനും എന്ന സിനിമ ഓ ടി ടി യിൽ തന്നെ കാണണം എന്നും ഒരുപാട് ആളുകൾ സിനിമ കണ്ടിട്ട് തന്നെ വിളിച്ചു എന്നും ഇനി കാണാൻ ഉള്ളവരും ഓ ടി ടി യിൽ തന്നെ കാണണം എന്നും തങ്ങളുടെ എഴുപത് ലക്ഷം രൂപയാണ് പോയത് എന്നും നിങ്ങൾക്ക് ഇരുന്നൂറു രൂപയുടെ കാര്യമല്ലേ ഉള്ളുവെന്നും രാജസേനൻ പറയുന്നു. മാത്രമല്ല, തന്റെ ഭാര്യയ്ക്ക് ഒരു തുണിക്കട ഉണ്ടെന്നും സമയം കിട്ടുമ്പോൾ അങ്ങോട്ടും ഒന്ന് കയറണം എന്നും സിനിമ ഇല്ലാതിരുന്ന കാലത്ത് ആ കട ഉള്ളത് കൊണ്ടാണ് പച്ചരി തിന്ന് ജീവിച്ചത് എന്നുമാണ് രാജസേനൻ പറയുന്നത്.