രവി തേജയുടെ വില്ലനായി സുദേവ് നായര്‍!! കാത്തിരുന്ന ‘ടൈഗര്‍ നാഗേശ്വര റാവു’ ട്രെയിലര്‍ എത്തി

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ കഥ എന്ന വിശേഷണത്തോടെയാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.

വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം ജി.വി. പ്രകാശ് കുമാര്‍ ആണ്.
നടന്‍ സുദേവ് നായര്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരാവുന്നത്.

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയിരു്‌നനു.
പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും തിയ്യേറ്ററിലെത്തുക.


ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.