പെരിങ്ങോട്ടുകര ക്ഷേത്രത്തില്‍ നാരീപൂജയ്‌ക്കെത്തി ഖുശ്ബു!!പൂജയ്ക്ക് തന്നെ തിരഞ്ഞെടുത്തത് ദേവിയെന്ന് നടി

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് നടി ഖുശ്ബു. സിനിയില്‍ നിന്നും ഇടവേളയെടുത്ത താരം രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോഴിതാ നടി തൃശ്ശൂര്‍ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിലെത്തിയിരിക്കുകയാണ്. ദേശീയ വനിതാ കമ്മീഷന്‍ അംഗവുമാണ് ഖുശ്ബു പെരിങ്ങോട്ടുകര വിഷ്ണുമായ…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് നടി ഖുശ്ബു. സിനിയില്‍ നിന്നും ഇടവേളയെടുത്ത താരം രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോഴിതാ നടി തൃശ്ശൂര്‍ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിലെത്തിയിരിക്കുകയാണ്. ദേശീയ വനിതാ കമ്മീഷന്‍ അംഗവുമാണ് ഖുശ്ബു

പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയില്‍ പങ്കെടുത്തിരിക്കുകയാണ് നടി ഖുശ്ബു. നാരീ പൂജയ്ക്ക് തന്നെ തിരഞ്ഞെടുത്തത് ദേവി തന്നെയാണെന്നും നടി പറയുന്നു.

നാരീപൂജ ചെയ്യാനായി കഴിഞ്ഞത് ഭാഗ്യമാണെന്നും നടി പറഞ്ഞു. ദൈവത്തില്‍ നിന്നുള്ള ദിവ്യ അനുഗ്രഹം, തൃശ്ശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ നിന്ന് നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചത് ഭാഗ്യമായി തോന്നുന്നെന്ന് ഖുശ്ബു പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ക്ഷണിക്കൂ. ദേവി തന്നെയാണ് നാരീ പൂജയ്ക്കുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത് എന്നാണ് വിശ്വാസം. ഈ ബഹുമതി നല്‍കി തന്നെ അനുഗ്രഹിച്ചതിന് ക്ഷേത്രത്തിലെ എല്ലാവര്‍ക്കും താരം നന്ദിയും പറഞ്ഞു.

ദിവസവും പ്രാര്‍ത്ഥിക്കുകയും നമ്മെ സംരക്ഷിക്കാന്‍ ഒരു ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നല്ല കാര്യങ്ങള്‍ നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്റെ പ്രിയപ്പെട്ടവര്‍ക്കും ലോകത്തിനും മെച്ചപ്പെട്ടതും സന്തോഷകരവും സമാധാനപരവുമായ കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും നടി പറഞ്ഞു