അവരെന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കി ; വെളിപ്പെടുത്തി ഹാർദി 

 

ഏകദേശം നാല്പ‍ത്തി അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഒരു പരിപാടിക്കിടെ തന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കിയെന്ന് ഹാർദി സന്ധു പറയുന്നു. ഇത്തരമൊരു അനുഭവം സ്ത്രീയ്ക്ക് പുരുഷനിൽ നിന്നും ഉണ്ടായാൽ എന്തായിരിക്കും പിന്നീടുണ്ടാകുന്ന കോലാഹലങ്ങൾ എന്നും യുവ​ഗായകൻ ചോദിക്കുന്നു ,സ്ത്രീകൾക്കെതിരെയുള്ള ലൈംഗീകാക്രമണങ്ങളെക്കുറിച്ച് ഉള്ള വാർത്തകൾ മിക്കപ്പോഴും പുറത്തു വരാറുണ്ട്. ചിലർ അവരുടെ അത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഒക്കെത്തന്നെ തുറന്നു പറയാറുമുണ്ട്. സാദാരണക്കാർക്ക് മാത്രമല്ല സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ലൈംഗീക ഉദേശത്തോടെയുള്ള പെരുമാറ്റം ഉണ്ടാകാറുമുണ്ട്. അത്തരത്തിൽ ഉള്ള ലൈംഗീക പെരുമാറ്റം കൂടുതലും ഏൽക്കേണ്ടി വരുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ്. എന്നാൽ ചിലപ്പോൾ എങ്കിലും ഇത്തരം അനിഷ്ട സംഭവങ്ങൾ പുരുഷന്മാർക്കും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു യുവ ഇന്ത്യൻ ഗായകൻ. ആൾ  ആരാണെന്നും സംഭവം എന്താണെന്നും നോക്കാം. ഇന്ത്യൻ സിനിമയിലെ യുവ ​ഗായക നിരയിൽ ശ്രദ്ധേയനായ ആളാണ് ഹാർദി സന്ധു. പഞ്ചാബി ​ഗായകനായ ഹാർദി സന്ധു  കബീർ ഖാൻ നായകനായ ’83’ എന്ന ചിത്രത്തിലെ ​പാട്ടിലൂടെ ആണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടനവധി ​ഗാനങ്ങളിൽ  ഹാർദി സന്ധു ഭാ​ഗമായി മാറി. ​ഗായകനെന്ന നിലയിൽ മാത്രമല്ല, ക്രിക്കറ്ററായും നടനായും ഹാർദി സന്ധു ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ തനിക്ക് നേരിടേണ്ടി വന്ന ലൈം​ഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറയുകയാണ് ഹാർദി സന്ധു. ഈയിടെ നടത്തിയ ഒരു വെളിപ്പെടുത്തൽ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു സം​ഗീത പരിപാടിക്കിടെ പരിപാടി കാണാനെത്തിയ ഒരു സ്ത്രീയിൽ നിന്നും സഭ്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റം നേരിടേണ്ടിവന്നു എന്നാണ് ഹാർദി സന്ധു പറഞ്ഞത്.

രണ്ടുവർഷം മുമ്പുള്ള സംഭവമാണ് ഹാർദി സന്ധു   ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഏകദേശം നാല്പ‍ത്തി അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഒരു പരിപാടിക്കിടെ തന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കിയെന്ന് ഹാർദി സന്ധു പറയുന്നു. ഇത്തരമൊരു അനുഭവം സ്ത്രീയ്ക്ക് പുരുഷനിൽ നിന്നും ഉണ്ടായാൽ എന്തായിരിക്കും പിന്നീടുണ്ടാകുന്ന കോലാഹലങ്ങൾ എന്നും യുവ​ഗായകൻ ചോദിക്കുന്നു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈം​ഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിവാഹ പാർട്ടി നടക്കുകയാണ്. ഞാനാണ് പാടുന്നത്. സ്റ്റേജിന് മുന്നിൽ ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവർക്ക് ഏകദേശം നാൽപത്തി അഞ്ച് അടുപ്പിച്ച് പ്രായം വരും. കുറച്ച് കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്തോട്ടെ എന്ന് അവർ ചോദിച്ചു. പക്ഷേ ഞാനത് നിരസിച്ചു. ഒരാൾക്ക് നമ്മൾ അവസരം കൊടുത്താൽ അതേ ആവശ്യവുമായി മറ്റുള്ളവരും വരും എന്ന് ചിന്തിച്ചപ്പോഴാണ് ഞാനങ്ങനെ ചെയ്തത്. പക്ഷേ അത് കേൾക്കാൻ കൂട്ടാക്കാതെ അവർ വീണ്ടും നിർബന്ധിച്ചു.

ഒടുവിൽ എനിക്ക് സമ്മതം പറയേണ്ടി വന്നു. ഒരു പാട്ട് തുടങ്ങി അവസാനിക്കും വരെ ഞങ്ങൾ ഒന്നിച്ച് ഡാൻസ് കളിച്ചു. ശേഷം നിങ്ങൾക്ക് സന്തോഷമായില്ലേന്ന് ചോദിച്ചപ്പോൾ, കെട്ടിപ്പിടിച്ചോട്ടെ എന്നാണ് അവർ എന്നോട് ചോദിച്ചത്. ഞാൻ സമ്മതവും കൊടുത്തു. പക്ഷേ കെട്ടിപ്പിടിക്കുമ്പോൾ എന്റെ ചെവിയിൽ അവർ നക്കി. അതെനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം പുരുഷനിൽ നിന്നും ഒരു സ്ത്രീയ്ക്ക് സംഭവിച്ചിരുന്നെങ്കിലോ ? എന്താകും പിന്നീട് സംഭവിക്കുക. അതേപറ്റി ഞാൻ പറയേണ്ടതില്ലല്ലോ. ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല, പുരുഷന്മാരുടെ നേർക്കും ലൈം​ഗിക അതിക്രമം നടക്കുന്നുണ്ട് എന്നും ഹാർദി സന്ധു പറഞ്ഞു.  അതേസമയം ഈ മാസം മുതൽ ഹാർദി  ​സന്ധുവിന്റെ ആദ്യ അഖിലേന്ത്യാ സം​ഗീത പര്യടനം ആരംഭിക്കുകയാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ഇതാണ് ശരിയായ സമയം എന്നാണ് സം​ഗീ പര്യടനത്തേക്കുറിച്ച് ഹാർദി സന്ധു ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.