
തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യേകം പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. മലയാള സിനിമയിലടക്കം ഒരുകാലത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് താരം. തമിഴകത്ത് സജീവ സാന്നിധ്യമാണ് ഇന്ന് ഷക്കീല. മാദക നായിക എന്ന ലേബലിൽ നിന്ന് മാറി തമിഴ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഷക്കീലയ്ക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. കരിയറിലെ വീഴ്ചയും കുടുംബത്തിന്റെ മാറ്റി നിർത്തലുമെല്ലാം അതിജീവിച്ച ഷക്കീലയ്ക്ക് ഇന്ന് തന്റേതായ സുഹൃദ് വലയവുമുണ്ട്. അഭിമുഖ പരിപാടികളിൽ അവതാരകയായും മറ്റുമാണ് ഷക്കീല ഇന്ന് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഷക്കീലയുടെ അടുത്ത സുഹൃത്താണ് തമിഴ് നടി വനിത വിജയകുമാർ. വനിതയുടെ മകൾ ജോവിക ബിഗ് ബോസ് തമിഴിലെ പുതിയ സീസണിൽ അതിഥിയായി എത്തിയിട്ടുമുണ്ട്. ജോവികയുടെ വ്യക്തി ജീവിതം ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്. വനിതയുടെ ആദ്യ ഭർത്താവ് ആകാശിൽ പിറന്ന മകളാണ് ജോവിക.
എന്നാൽ വനിതയുടെ രണ്ടാം ഭർത്താവ് മുമ്പൊരിക്കൽ ഉന്നയിച്ച വാദം ഇപ്പോൾ വീണ്ടും ചർച്ചയായി മാറിയിരിക്കുയാണ്. ജോവികയുടെ അച്ഛൻ ആകാശ് അല്ലെന്നും ഒരു കാമുകൻ ആണെന്നുമാണ് ഇയാൾ പറഞ്ഞത്. വാദം വലിയ തോതിൽ ചർച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷക്കീല. ജോവികയുടെ പിതാവ് ആകാശ് തന്നെയാണെന്ന് ഷക്കീല പറയുന്നു. സംശയം ഉന്നയിക്കുന്നവരെ രൂക്ഷ ഭാഷയിലാണ് ഷക്കീല വിമർശിക്കുന്നത്. ചോദിക്കുന്നവർക്ക് മറ്റ് ജോലിയൊന്നുമില്ല. മറ്റുള്ളവരുടെ ബെഡ് റൂമിലേക്ക് നോക്കുന്നു. ജോവികയുടെ പിതാവ് ആരാണെന്ന് എനിക്ക് അറിയാം. ജോവികയ്ക്ക് സഹോദരിയും സഹോദരനുമുണ്ട്. ഇതെല്ലാം കണ്ടാൽ അവർക്ക് എത്ര വിഷമം തോന്നുമെന്ന് ആലോചിക്കാതെ , മറ്റുള്ളവരുടെ ബെഡ് റൂമിലേക്ക് ഒളിഞ്ഞ് നോക്കുന്നവരോടാണ് പറയാനുള്ളത്. അച്ഛൻ ആരായാൽ നിങ്ങൾക്കെന്താണ്. കുട്ടിയുടെ അച്ഛൻ ആരെന്ന് ഒരു അമ്മയ്ക്കേ അറിയൂ. അവളുടെ അച്ഛൻ ആകാശാണ്. ജോവിക ജനിച്ചപ്പോൾ മുതൽ അവളെ എനിക്കറിയാം. അവൾക്ക് പേരിട്ട ദിവസം ഞാനുമുണ്ട്.
അവളെ ആരും വേദനിപ്പിക്കേണ്ടതില്ല. അമ്മയാണ് പറയുന്നത് ആകാശാണെന്ന്. അതിൽ കൂടുതൽ വേണ്ടതെന്നാണ്. ഇനി ഇതൊക്കെ മനസിലാക്കിയിട്ട് നിങ്ങൾ ആ കുട്ടിക്ക് ജീവിതം കൊടുക്കാൻ പോകുകയാണോ. ജോവികയുടെ വിവാഹം നടത്തണം, അച്ഛൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞ് ഞങ്ങൾ നിങ്ങളുടെയടുത്ത് വന്നോ. ചെരൂപ്പൂരി അടിക്കുമെന്നും ഷക്കീല മുന്നറിയിപ്പ് നൽകി. ചെറിയ പ്രായത്തിൽ പഠനം നിർത്തിയെങ്കിലും ജോവിക ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നയാളാണെന്നും ഷക്കീല പറയുന്നുണ്ട്. ഒപ്പം ബിഗ് ബോസ് തെലുങ്കിൽ നിന്നും തന്നെ ആദ്യ ആഴ്ചയിൽ തന്നെ പുറത്താക്കിയതിനെക്കുറിച്ചും ഷക്കീല സംസാരിച്ചു. ഞാൻ പുകവലിച്ചതിനാലാണ് ബിഗ് ബോസിൽ നിന്ന് പുറത്തായതെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ അവിടെ മറ്റുള്ളവരും പുകവലിക്കുന്നുണ്ട്. അതല്ല കാരണമെന്നും ഷക്കീല പറയുന്നു. ബിഗ് ബോസിൽ ഇറങ്ങി വഴക്കടിക്കാനും തനിക്ക് പറ്റില്ല. കാരണം എനിക്കൊരു മാന്യതയുണ്ട്. ബിഗ് ബോസ് വീട്ടിലുള്ളവരും എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. അവരുടെയടുത്ത് പോയി ചെറിയ കാര്യങ്ങൾക്ക് വഴക്കടിക്കാനാവില്ല. നല്ല രീതിയിൽ പുറത്ത് വന്നതിൽ സന്തോഷമേയുള്ളൂയെന്നും ഷക്കീല വ്യക്തമാക്കി. വനിതയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലും ആശ്വാസമായി ഷക്കീല ഒപ്പമുണ്ടായിരുന്നു. മൂന്ന് തവണയാണ് വനിത വിവാഹിതയായത്. എന്നാൽ മൂന്ന് ബന്ധവും വേർപിരിയലിൽ അവസാനിച്ചു. ജോവികയുൾപ്പെടെ മൂന്ന് മക്കൾ വനിതയ്ക്കുണ്ട്. മകൻ വനിതയുമായി അകൽച്ചയിലാണ്. പിതാവ് ആകാശിനൊപ്പമാണ് മകനുള്ളത്.











