‌’എന്റെ പ്രതീക്ഷയും വീടും…’; അൻസുവിനെ ജീവിത്തിലേക്ക് ചേർത്ത് പിടിച്ച് ജോമോൻ ടി ജോൺ, ചിത്രങ്ങൾ വൈറൽ

പ്രശസ്ത ക്യാമറമാൻ ജോമോൻ ടി ജോൺ വിവാഹിതനായി. വിവാഹ ചിത്രങ്ങൾ ജോമോൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. അൻസു എൽസ വർ​ഗീസ് ആണ് വധു. എൻജിനിയർ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അൻസു. എന്റെ പ്രതീക്ഷയും വീടും എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജോമോൻ കുറിച്ചത്. നിരവധി പേരാണ് ജോമോനും അൻസുവിനും ആശംസയുമായി എത്തിയത്.

നൂറിൻ ഷെരീഫ്, അഭയ ഹിരൺമയി, അമൃത സുരേഷ്, ഗൗതമി നായർ എന്നിങ്ങനെ നിരവധി സുഹൃത്തുക്കൾ ആശംസകൾ നേർന്നു. ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോൻ കരിയർ ആരംഭിച്ചത്. ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്തീൻ, ചാർലി, തിര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സിനിമാറ്റോ​ഗ്രാഫറായി. നടി ആൻ അഗസ്റ്റിനാണ് ജോമോന്റെ ആദ്യ ഭാര്യ. 2014 ൽ ആയിരുന്നു ഇവരുടെ പ്രണയവിവാഹം. 2020 ൽ വേർപിരിയുകയും ചെയ്തു.