‘ജീത്തുവിന്‍റെ മൈ ഫാമിലിയിൽ മോഹൻലാൽ നായകനാകുന്നു’; പിന്നീട് സംഭവിച്ചത്

മലയാളത്തില്‍ പിറന്ന ഏറ്റവും മികച്ച ത്രില്ലറുകളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാല്‍ – ജീത്തു ജോസഫ് കോംബോയില്‍ എത്തിയ ചിത്രം വമ്പൻ ഹിറ്റുമായിരുന്നു. ദൃശ്യം എന്ന പേര് സിനിമയ്ക്ക് വളരെ ചേര്‍ന്നതായിരുന്നു. എന്നാല്‍, മറ്റൊരു പേരാണ് ചിത്രത്തിനായി ആദ്യം ആലോചിച്ചിരുന്നത്. മൈ ഫാമിലി എന്നാണ് ആദ്യം പേരിട്ടിരുന്നത്. എം എന്ന അക്ഷരം വച്ച് സിനിമയ്ക്ക് പേരിടുന്ന സംവിധായകനായിരുന്നു അന്ന് ജീത്തു.

മമ്മി ആൻഡ് മി എന്ന സിനിമയ്‍ക്ക് പുറമേ മൈ ബോസ് ഒക്കെ എടുത്ത സംവിധായകനാണ് അദ്ദേഹം. മോഹൻലാലിനെ നായകനാക്കി ആദ്യ സിനിമ എടുക്കാൻ പോകുമ്പോഴും അത്തരമൊരു പേരായിരുന്നു മനസില്‍ കണ്ടത്. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ മൈ ഫാമിലിയില്‍ മോഹൻലാല്‍ നായകനാകുന്നു എന്ന് അക്കാലത്ത് നിരവധി സിനിമ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‍തിരുന്നു.
jeethu joseph
എന്നാല്‍, കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് പിന്നീട് ലഭിക്കുകയായിരുന്നു. കുടുംബത്തെ രക്ഷിക്കാനുള്ള ജോര്‍ജുകുട്ടിയുടെ പോരാട്ടം ആണെങ്കിലും ദൃശ്യം നിര്‍ണായകമായ ഒരു ഘടകമായിരുന്നു ആ സിനിമയില്‍. ഹൻലാല്‍ നായകനായ ദൃശ്യം മലയാളത്തിലെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി വൻ വിജയമായപ്പോള്‍ കേരളത്തില്‍ നിന്നുള്ള ആദ്യ 50 കോടി ചിത്രവുമായി മാറി.