പ്രേക്ഷകർ പറയുന്നു ‘നേര്’ മോഹൻലാൽ സാറിന്റെ തിരിച്ചുവരവാണെന്ന്! എന്നാൽ എനിക്കങ്ങനെ തോന്നിയിട്ടില്ല; പ്രിയ മണി 

Follow Us :

ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസ് ചെയ്യ്ത ചിത്രം ‘നേര്’ ഇപ്പോൾ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ നായിക ആയി അഭിനയിച്ച പ്രിയ മണി സിനിമയെ കുറിച്ചും, മോഹൻലാലിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ‘ഗ്രാൻഡ് മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം പ്രിയ മണിയും, മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് നേര്, താൻ പത്തു വർഷങ്ങൾക്കു  ശേഷമാണ് ലാൽ സാറിന്റെ കൂടെ ഒന്നിച്ചു അഭിനയിക്കുന്നത്.

പ്രേക്ഷകർ ഇപ്പോൾ ഒന്നടങ്കം പറയുന്നു ‘നേര്’ മോഹൻലാലിൻറെ ഒരു തിരിച്ചു വരവാണെന്ന്,എന്നാൽ പ്രിയ മണി പറയുന്നു എനിക്കങ്ങനെ തോന്നിയിട്ടില്ല നേര് മോഹൻലാൽ സാറിന്റെ ഒരു തിരിച്ചു വരവാണെന്നു, ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു ഫാൻ ആണ്, എനിക്ക് തോന്നുന്നു അവർ ശരിക്കും ലാൽ സാറിന്റെ സിനിമ ഉൾക്കൊണ്ട്  കാണില്ല അതാണ് നേര് അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവാണെന്ന് പറയുന്നത്, പ്രിയ മണി പറയുന്നു.

ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആയതുകൊണ്ട് എനിക്കങ്ങനെ തോന്നാത്തത്, ഒരുപാട് ആളുകൾ സിനിമ കണ്ടിട്ട് മെസ്സേജ് അയച്ചിട്ടുണ്ട്, നിങ്ങളുടെ ഡയലോഗ് അടിപൊളി, അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവാണെന്നും, ശരിക്കും ഈ മെസേജ് കാണുമ്പൊൾ വളരെ സന്തോഷം തോന്നുന്നുണ്ട്, ഇപ്പോൾ ഈ ചിത്രത്തിന്റെ ഒരു ഭാഗമായി വന്നതിൽ വളരെ സന്തോഷമുണ്ട് പ്രിയ മണി പറയുന്നു. ശരിക്കും നേര് ഒരു കോർട്ട് ഡ്രാമ മൂവിയാണ്, ചിത്രത്തിൽ വിജയ് മോഹൻ എന്ന കഥപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്.