നായകന് മികച്ച ഭക്ഷണം, താഴെയുള്ളവര്‍ക്ക് വേറെ!!! സെറ്റില്‍ സമാന ഭക്ഷണം വിളമ്പിയ വിജയകാന്ത്

തമിഴകത്തിന്റെ ക്യാപ്റ്റന്‍, സിനിമയിലും രാഷ്ട്രീയത്തിലും തന്റേതായ ഇടം കണ്ടെത്തിയ വിജയകാന്ത് ഓര്‍മ്മയായിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് കാലം രജനിയും കമലും അരങ്ങുവാണിരുന്ന കാലത്ത് ഒപ്പത്തിനൊപ്പം സൂപ്പര്‍താരമായിരുന്നു വിജയകാന്തും. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത്…

തമിഴകത്തിന്റെ ക്യാപ്റ്റന്‍, സിനിമയിലും രാഷ്ട്രീയത്തിലും തന്റേതായ ഇടം കണ്ടെത്തിയ വിജയകാന്ത് ഓര്‍മ്മയായിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് കാലം രജനിയും കമലും അരങ്ങുവാണിരുന്ന കാലത്ത് ഒപ്പത്തിനൊപ്പം സൂപ്പര്‍താരമായിരുന്നു വിജയകാന്തും. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തിയത്. വില്ലനായി അരങ്ങേറ്റം കുറിച്ച താരം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകനായി.

സിനിമാ ലോകം ക്യാപ്റ്റന്‍ എന്ന പേരിലാണ് താരത്തിനെ വിളിച്ചിരുന്നത്. തമിഴില്‍ മാത്രം അഭിനയിച്ച സൂപ്പര്‍താരമാണ്. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ് സെല്‍വന്‍, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥന്‍ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവന്‍, രാമണ, തെന്നവന്‍, സുദേശി, ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങിവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്.

വെള്ളിത്തിരയിലെ താരം മാത്രമല്ലായിരുന്നു വിജയകാന്ത്. അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. സെറ്റില്‍ നിലനിന്നിരുന്ന ഭക്ഷണത്തിലെ വേര്‍തിരിവ് അവസാനിപ്പിച്ചത് താരമാണ്. പദവിക്ക് അനുസരിച്ചായിരുന്നു സെറ്റില്‍ ഭക്ഷണം നല്‍കിയിരുന്നത്. നായകന് ഏറ്റവും വില കൂടിയ ഭക്ഷണവും താഴെയുള്ളവര്‍ക്ക് അവരുടെനിലവാരത്തിനുള്ള ഭക്ഷണവുമായിരുന്നു. എന്നാല്‍ ഇൗ സിസ്റ്റം അദ്ദേഹത്തിനെ ഒരുപാട് വേദനിപ്പിച്ചു. അങ്ങനെ അദ്ദേഹന ആദ്യം തന്റെ സിനിമകളില്‍ എല്ലാവര്‍ക്കും ഒരുപോലുള്ള ഭക്ഷണം നല്‍കാന്‍ തുടങ്ങി. പിന്നീട് തന്റെ സുഹൃത്തുക്കളുടെ സിനിമകളിലും സമാന രീതി നടപ്പിലാക്കി.

ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി സദാസമയവും തിരക്കിലായിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. അതിനിടയില്‍ സമയം ഉണ്ടാക്കി അഭിനയത്തിലും സജീവമായിരുന്നു. 2010ല്‍ റിലീസ് ചെയ്ത വിരുദഗിരി എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ജീവിതം പൂര്‍ണമായും അവസാനിപ്പിച്ചു. ഈ സിനിമ സംവിധാനം ചെയ്തതും വിജയകാന്ത് ആയിരുന്നു. 2015ല്‍ മകന്‍ അഭിനയിച്ച സഗപ്തം എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.