നിങ്ങൾ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ വന്നില്ല! ഒന്നുകിൽ എന്നോട് നുണ പറഞ്ഞു; അജിത്ത് മറുപടി നൽകണമെന്ന് ,അൽഫോൺസ് പുത്രൻ  

കുറച്ചു ദിവസങ്ങളായി സംവിധായകൻ അൽഫോൺസ് പുത്രൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകളും പരാമർശങ്ങളുമാണ് ഇദ്ദേഹത്തെ ഇപ്പോൾ വാർത്തകളുടെ തലകെട്ടാക്കി മാറ്റുന്നത്. ഇപ്പോഴിതാ നടന്‍ അജിത്തിന് തുറന്ന ഒരു കത്തുമായി രംഗത്ത് വന്നിരിക്കുകയാണ്  സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രൻ. അജിത്ത് എന്തുകൊണ്ടാണ് രാഷ്ട്രീയ പ്രവേശനം നടത്താത്തത് എന്നാണ് അല്‍ഫോണ്‍സ് പുത്രൻ ചോദിക്കുന്നത്. അജിത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നതായി അറിഞ്ഞിരുന്നു. എന്നാല്‍ ഇതുവരേയും അതുണ്ടായിട്ടില്ല. ഇതിന്റെ കാരണം അജിത്ത് പരസ്യമായി കത്തിലൂടെ തന്നെ തനിക്ക് തരണം എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയ പോസിറ്റിലൂടെ പറയുന്നത്. നിവിന്‍ പോളിയില്‍ നിന്നുമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നുണ്ട്. അല്‍ഫോണ്‍സിന്റെ കുറിപ്പ് ഇങ്ങനെയാണ്.

ഇത് അജിത് കുമാര്‍ സാറിനുള്ളതാണ്. നിവിന്‍ പോളിയും സുരേഷ് ചന്ദ്രയും നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പറയുകയുണ്ടായി. നിങ്ങള്‍ നിവിനെ നിങ്ങളുടെ വീട്ടിലേക്ക് വിളിക്കുകയും സംസാരിക്കുകയും ചെയ്ത ശേഷമാണിത്. നിങ്ങളുടെ മകള്‍ അനൗഷ്‌കയ്ക്ക് പ്രേമത്തിലെ നിവിന്റെ പ്രകടനം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇന്ന് വരെ നിങ്ങളെ ഞാന്‍ പൊതുവേദിയിലോ രാഷ്ട്രീയത്തിലോ കണ്ടിട്ടില്ല. ഒന്നെങ്കില്‍ നിങ്ങള്‍ എന്നോട് നുണ പറഞ്ഞു, അല്ലെങ്കില്‍ നിങ്ങള്‍ മറന്നു. അതുമല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ ആരോ ഉണ്ട്. ഇത് മൂന്നും അല്ലെങ്കില്‍ എനിക്ക് നിങ്ങളില്‍ നിന്നും വിശദീകരണം വേണം. പരസ്യമായി, കത്ത് രൂപത്തില്‍. കാരണം ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു, ജനങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. അധികം വൈകാതെ തന്നെ അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബ്രോ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്്ടാണ്. ദയവ് ചെയ്ത് കുറച്ച് നേരം ഫോണ്‍ വെച്ച് ചുമ്മാതിരിക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്. പോടാ സ്വിമ്മിഗ് പൂള്‍, ഡെഡ് പൂള്‍ എന്നായിരുന്നു ഇയാള്‍ക്ക് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി. ആദ്യം സ്വയം വിശ്വസിക്കുക എന്നായിരുന്നു മറ്റൊരു കമന്റ്. ഓ ശരി അയ്യ എന്നാണ് അല്‍ഫോണ്‍സ് ഇയാള്‍ക്ക് നല്‍കിയമ മറുപടി. മെന്റല്‍ ആണെന്ന് പറഞ്ഞ കമന്റില്‍ അതേടാ മെന്റലി മെന്റല്‍ ഡാ എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി.

ആരും പേടിക്കണ്ടാ അക്കൗണ്ട് ഹാക്ക് ആയതാ.. അല്ലെങ്കില്‍ പുള്ളിടെ കിളി പോയതാ, കുറച്ചു നേരം ഒന്ന് അടങ്ങി ഇരിക്ക്, വെറുതെ ആള്‍ക്കാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ, നിങ്ങള് പറഞ്ഞെ ശരിയാണ് 52 രൂപ ഉണ്ടായിരുന്ന കരിമീന്‍ ഇപ്പൊ 85 രൂപയാണ്. പക്ഷെ കുടമാറ്റം നന്നായത് പാരമേല്‍ക്കവിന്റെ ആണെങ്കിലും വെടികെട്ടു നന്നായത് തിരുവമ്പാടിടേതാരുന്നു. കുതിരവട്ടം ഹോസ്പിറ്റലില്‍ ഒരു ബെഡ് ബുക്ക് ചെയ്യട്ടെ എന്നിങ്ങനെ അല്‍ഫോണ്‍സിനെ പരിഹസിക്കുന്നവരുമുണ്ട്. അതേസമയം ഗോള്‍ഡിന്റെ പരാജയം അല്‍ഫോണ്‍സിന്റെ മനസിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് സഹായം അത്യാവശ്യമാണെന്നും മറ്റ് ചിലര്‍ പറയുന്നുണ്ട്. കമന്റ് ബോക്‌സില്‍ കിടന്ന് അല്‍ഫോണ്‍സ് പുത്രന്റെ മെന്റല്‍ സ്റ്റെബിലിറ്റിയെ പറ്റി വാ തോരാതെ കരയുന്ന കമാന്റോളികള്‍ അറിയാന്‍. ആള്‍ ആള്‍ക്ക് തോന്നിയ കാര്യം അയാളുടെ പബ്ലിക് അക്കൗണ്ടില്‍ വന്ന് പോസ്റ്റ് ചെയ്തു, സിനിമാ സംവിധായകന്‍ ആണ് അതുകൊണ്ട് ഇത് പറയാന്‍ പാടില്ല ഇത്രേ സംസാരിക്കാന്‍ പാടുള്ളൂ എന്നുള്ള നിയമം നമ്മുടെ നാട്ടില്‍ ഇല്ല, സോഷ്യല്‍ മീഡിയ കിടന്ന് പുതിയ നിയമങ്ങള്‍ സൃഷിട്ടിക്കുന്ന നല്ല വെളിവും വെള്ളിയാഴ്ചയും ഉള്ള ചില മഹാന്‍മര്‍ക്ക് പലതും തോന്നിയേക്കാം, തന്റെ അഭിപ്രായം അദ്ദേഹം പങ്കുവച്ചു. അതില്‍ കിടന്ന് കരഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.