സംഘി എന്ന വാക്ക് മോശം എന്നല്ല ഐശ്വര്യ പറഞ്ഞത്- രജനീകാന്ത്

രജനികാന്ത് സംഘി അല്ലെന്ന മകള്‍ ഐശ്വര്യ രജനീകാന്തിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പിന്നാലെ രജനീകാന്തിനെതിരെ വലിയ വിമര്‍ശനവും നിറഞ്ഞിരുന്നു. പിന്നാലെ സംഘിയെന്ന് പറയുന്നത് മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരിച്ചിരിക്കുകയാണ് രജനീകാന്ത്.

സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞത്, ആ അര്‍ഥത്തിലല്ല മകള്‍ പ്രയോഗിച്ചതെന്നും രജനി മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നത് എതിരെയാണ് ഐശ്വര്യ പറഞ്ഞതെന്നും രജനി പറഞ്ഞു.

സംഘി എന്നത് മോശം വാക്കാണെന്ന് മകള്‍ എവിടെയും പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചതെന്നും താരം പറയുന്നു. എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്ര കുത്തുന്നതെന്നാണ് ഐശ്വര്യ ചോദിച്ചത്.

റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം നിറഞ്ഞത്. അടുത്തിടെ നിരവധി പേരാണ് അച്ഛനെ സംഘി എന്നു വിളിച്ചത്. അതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. പ്രത്യേക പാര്‍ട്ടി പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നത് എന്ന് ആരോ എന്നോട് പറഞ്ഞു തരികയായിരുന്നു. ഞാന്‍ ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. രജനീകാന്ത് ഒരു സംഘി അല്ല. അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹം ലാല്‍ സലാമില്‍ അഭിനയിക്കില്ലായിരുന്നു.- എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.