ശ്രീനാഥ് ഭാസിയുടെ എല്‍എല്‍ബി തിയ്യേറ്ററിലേക്ക്!!

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് ഒരുക്കുന്ന ചിത്രം എല്‍എല്‍ബി തിയ്യേറ്ററിലേക്ക്. എസിപി റാങ്കിലുള്ള ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തിരക്കഥയും…

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് ഒരുക്കുന്ന ചിത്രം എല്‍എല്‍ബി തിയ്യേറ്ററിലേക്ക്. എസിപി റാങ്കിലുള്ള ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ആദ്യ സിനിമയാണ് ‘ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്’ എന്ന എല്‍എല്‍ബി. ചിത്രം നിര്‍മ്മിക്കുന്നത് മുജീബ് രണ്ടത്താണിയാണ്.

ചിത്രം ഫെബ്രുവരി 2നാണ് തിയറ്ററുകളിലെത്തുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കഥയാണ് ചിത്രത്തിന്റേത്. സിബി, സല്‍മാന്‍, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്നും അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ആദ്യ പകുതി കോളേജിനെ ചുറ്റിപറ്റിയാണെങ്കില്‍ രണ്ടാം പകുതി അവരുടെ ജീവിതത്തിലൂടെയാണ് കടന്നുപോവുന്നത്. 2017ലാണ് ചിത്രത്തിന് തുടക്കമായത്. ശ്രീനാഥ് ഭാസിയുടെ പടമാണ് ഇതെന്നും സംവിധായകന്‍ പറയുന്നു. നടന്‍ മാമുക്കോയയുടെ മകനും എല്‍എല്‍ബിയിലൂടെ സിനിമാലോകത്തേക്ക് ചുവടുവയ്ക്കുകയാണ്. ബിഗ് ബോസ് താരം നാദിറ മെഹ്‌റിനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദധേയമായിരുന്നു. റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ്, സീമ ജി നായര്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം: ഫൈസല്‍ അലി, ചിത്രസംയോജനം: അതുല്‍ വിജയ്, സംഗീതം: ബിജി ബാല്‍, കൈലാസ്, ഗാനരചന: സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സിനു മോള്‍ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടര്‍: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, ഡിസൈന്‍: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: സ്മാര്‍ട്ട് കാര്‍വിങ്, പിആര്‍ഒ: എ എസ് ദിനേശ്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.