ഭാര്യയുമായി 25 വയസിന്റെ പ്രായവ്യത്യാസം; ‘അവൾക്ക് 16 വയസല്ല’, നെ​ഗറ്റീവ് കമന്റുകൾക്ക് അർബാസിന്റെ ചുട്ടമറുപടി

ബോളിവുഡ് താരം അർബാസ് ഖാനും മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാഖാനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. വിവാഹചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇരുവരുടേയും പ്രായവ്യത്യാസത്തേച്ചൊല്ലിയുള്ള നിരവധി നെ​ഗറ്റീവ് കമന്റുകളും വന്നു. ഇപ്പോൾ അത്തരം നെ​ഗറ്റീവുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് അർബാസ്. തന്റെ ഭാര്യ ചെറുപ്പമാണ്,എന്നാൽ അവൾക്ക് 16 വയസല്ല. ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് തനിക്കും അവൾക്കും വ്യക്തമായി അറിയാമെന്നാണ് അർബാസ് വ്യക്തമാക്കി.

”ഞങ്ങൾ പരസ്പരം എന്താണ് ആഗ്രഹിക്കുന്നത്, എന്താണ് ഞങ്ങൾക്ക് വേണ്ടത്, എങ്ങനെയാണ് ഭാവിയെ നോക്കികാണുന്നത് എന്നിവയെക്കുറിച്ചൊക്കെ മനസിലാക്കാൻ ഒരുമിച്ചുണ്ടായിരുന്ന ഒരുവർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പെട്ടെന്നെടുക്കാൻ പറ്റിയ തീരുമാനങ്ങളല്ല”- അർബാസ് കൂട്ടിച്ചേർത്തു.

പ്രായവ്യത്യാസം കൂടുതലുള്ളവർ തമ്മിലുള്ള വിവാഹത്തിനാണ് വിജയ സാധ്യത കൂടുതൽ. ഒരേ പ്രായമുള്ള രണ്ടു പേർ തമ്മിൽ ഒരുമിച്ചുജീവിക്കാം, ചിലപ്പോൾ അതേ വർഷം തന്നെ വേർപിരിയാം. പ്രായമാണോ ഒരു ബന്ധത്തെ മുമ്ബോട്ട് കൊണ്ട് പോകുന്നത്? പ്രായവ്യത്യാസം കൂടുതലുള്ളവർ തമ്മിലുള്ള വിവാഹം നോക്കൂ, അതിന് വിജയസാധ്യത കൂടുതൽ ആയിരിക്കും. സ്നേഹം, ബഹുമാനം,പ്രതിബദ്ധത എന്നിവ പരസ്പരം നൽകാൻ തങ്ങൾ തയ്യാറായിരുന്നുവെന്നും അതിനപ്പുറം മറ്റൊന്നും ബാധകമല്ലായിരുന്നുവെന്നും അർബാസ് പറഞ്ഞു.

അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 31 വയസ്സുമാണ് പ്രായം. അർബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യഭാര്യ. 2017-ലാണ് ഇരുവരും വേർപിരിഞ്ഞത്.