ഗൂഗിൾ പേയും ഫോൺ പേയുമൊക്കെ ഉപയോഗിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. കൈയിൽ കാശ് കൊണ്ട് നടക്കാതെ പത്ത് രൂപയുടെ സാധനം വാങ്ങിയാൽ പോലും ഓൺലൈൻ പേയ്മെന്റ് നടത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. പേയ്മെന്റ് ചെയ്ത് കഴിഞ്ഞാൽ തുക വന്നതിനെ കുറിച്ച് അറിയിപ്പ് നൽകുന്ന സംവിധാനവും ഇതിനിടെ വന്നിരുന്നു. ഇത്തരത്തിൽ കേൾക്കുന്ന ഇനി മുതൽ താരങ്ങളുടെയായിരിക്കും.

ഫോൺ പേ ആണ് പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിൽ ഫോൺ പേയിൽ വരുന്ന ശബ്ദം മമ്മൂട്ടിയുടേതാണ്. ഇതിന്റെ ചെറിയ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ ഫാൻസ് പേജുകളിൽ നിറയുന്നുണ്ട്. മമ്മൂട്ടിക്ക് പുറമെ മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളും ഫോൺ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ യഥാക്രമം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ്.

തുടർ വിജയങ്ങളുമായി കുതിക്കുകയാണ് നടൻ മമ്മൂട്ടി. ഭ്രമയുഗത്തിലൂടെ മലയാളികളെ മാത്രമല്ല, ഇന്ത്യയാകെ തരംഗം സൃഷ്ടിക്കുകയാണ് താരം. അന്യ സംസ്ഥാനങ്ങളിലും ചിത്രം നേട്ടം കൊയ്യുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ഇതര ഭാഷകളിൽ അടക്കം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്ന അത്ര നിസാര കാര്യമല്ല. മമ്മൂട്ടി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ചർച്ചയായി കഴിഞ്ഞു.
Home Film News











