‘ജെഎൻയു: ജഹാം​ഗീർ നാഷണൽ യുണിവേഴ്സിറ്റി’;റിലീസ് തീയതി പ്രഖ്യാപിച്ചു

‘ജെഎൻയു എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക. ‘ജെഎൻയു: ജഹാം​ഗീർ നാഷണൽ യുണിവേഴ്സിറ്റി‘ എന്നാണ് ചിത്രത്തിന്റെ പേര്. രാജ്യത്തെ സർവകലാശാലകളിൽ നടക്കുന്ന ദേശവിരുദ്ധതയെ ചൂണ്ടികാണിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

ഫസ്റ്റ് ലുക്കിലും ചിത്രത്തിന്‍റെ പ്രമേയവും ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. ‘കാൻ വൺ എഡ്യുക്കേഷണൽ യുണിവേഴ്സിറ്റി ബ്രേക്ക് ദി നേഷൻ‘ എന്ന് കുറിച്ച ഇന്ത്യയുടെ ഭൂപടത്തെ കൈകളിൽ ഞെരുക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നൽകിയിട്ടുള്ള ചിത്രം. വിനയ് ശർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. മഹാകാൽ മൂവീസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം പ്രതിമ ദത്തയാണ് നിർമ്മിച്ചിരിക്കുന്നത്. ഉർവ്വശി റൗട്ടാല, സിദ്ധാർത്ഥ് ബോഡ്കെ. പീയുഷ് മിശ്ര, രശ്മി ദേശായി, സോന്നാലി സെയ്​ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.