നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഹരിഹരന്‍. 11 വര്‍ഷത്തിന് ശേഷമാണ് ഹരിഹരന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2013ല്‍ റിലീസ് ചെയ്ത ഏഴാമത്തെ വരവ് ആണ് ഹരിഹരന്‍ ഒരുക്കിയ അവസാന ചിത്രം.

2018, മാളികപ്പുറം എന്നി ചിത്രങ്ങളിലൂടെ നിര്‍മാണരംഗത്ത് ശ്രദ്ധേയായ കാവ്യ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ പ്രോജക്ടിന്റെ കാസ്റ്റിംഗ് കോള്‍ കാവ്യ ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്. 25-35 വയസിനിടയില്‍ പ്രായമുള്ള നടന്മാരെയും, 22-30 വയസ്സിനിടയില്‍ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ളവരെയാണ് തേടുന്നത്.

ആനന്ദ് ശ്രീബാലയാണ് നിലവില്‍ കാവ്യ ഫിലിം കമ്പനിയുടേതായി ഇപ്പോള്‍ അണിയറയിലൊരുങ്ങുന്ന ചിത്രം. സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ആന്‍ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ആനന്ദ്ശ്രീബാല.
Home Film News











