
വെത്യസ്ത വേഷങ്ങളിലും, ഭാഷകളിലും അഭിനയിച്ച നടിയാണ് ഉർവശി, ഇപ്പോൾ താരം തന്റെ മകളോടൊപ്പമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ആദ്യം അവതാരകൻ ചോദ്യം ചോദിച്ചത് മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയോട് ആയിരുന്നു, അമ്മ കോളേജിൽ ഏതു വിഷയമായിരുന്നു എടുത്തതെന്ന്, അപ്പോൾ തേജലക്ഷ്മി ഒന്ന് പകച്ചു നോക്കിയിട്ട് പറയുന്നു അതിന് അമ്മ പഠിച്ചിട്ടുണ്ടോ എന്ന്. അപ്പോൾ ഉർവശി പറഞ്ഞു ഒൻപതാം ക്ലാസിൽ പഠനം നിർത്തിയ താൻ എങ്ങനെയാണ് കോളേജിൽ പോയി പഠിക്കുന്നതെന്ന്

താൻ ആദ്യം അഭിനയിച്ചത് മുന്താനി മുടിച്ചി ആയിരുന്നു, അതിനു ശേഷം തനിക്ക് ഒരുപാട് വേഷങ്ങൾ കിട്ടി, അതുകൊണ്ട് പിന്നീട് പഠിക്കാൻപോകാൻ സമയ൦ കിട്ടിയിരുന്നില്ല, തനിക്ക് പഠിക്കാൻ ഒരുപാട് ഇഷ്ട്ടമായിരുന്നു, എന്നാൽ സാധിച്ചില്ല, ഇന്ന് സ്കൂൾ കുട്ടികൾക്ക് കിട്ടുന്ന അധ്യാപകരുടെ സഹായമൊന്നും കിട്ടിയിരുന്നില്ല.

താൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോളാണ് മുന്താണി മുടിച്ചിയിൽ അഭിനയിക്കുന്നത്, എന്നാൽ ടീച്ചറുമാർ അച്ഛനോട് പറഞ്ഞത് ഇങ്ങനെ കൂത്താടുന്ന ഈ പണിയൊന്നും സ്കൂളിൽ നടക്കില്ല അല്ലെങ്കിൽ സ്കൂൾ വിട്ടിട്ട് പോയി അഭിനയിച്ചുകൊള്ളാൻ, അതോടെ എല്ലാം തീർന്നു ,അതൊക്കെ പുറത്ത പറയാൻ മടിയാണ് , അങ്ങനെ അഭിനയം തുടർന്ന് ഉർവശി പറയുന്നു












