
ഇന്‍സ്റ്റയിലെ ‘സിംഗിള്‍ പസങ്കളുടെ’ ഇഷ്ട വ്ളോഗറായിരുന്നു ഗ്രീഷ്മ ബോസ് വിവാഹിതയാകുന്നു. സിനിമ പ്രവര്‍ത്തകനായ അഖില്‍ വൈദ്യരാണ് വരൻ. അടുത്തിടെ ഗ്രീഷ്മ അഖിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം പെണ്ണുകാണാന്‍ വന്നത് അടക്കം റീലായും ഗ്രീഷ്മ പങ്കുവെച്ചിരുന്നു. ഓള്‍ കേരള സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു എന്നായിരുന്നു ഇതിന്‍റെ ക്യാപ്ഷൻ.

എന്ത്യേ എന്നെ കെട്ടിക്കാൻ നടന്നോരോക്കെ എന്ത്യേ എന്ന ക്യാപ്ഷനോടെയാണ് ഗ്രീഷ്മ ചിത്രം പങ്കുവെച്ചത്. സിംഗിള്‍ ആള്‍ക്കാരുടെ പ്രയാസങ്ങള്‍ പലപ്പോഴും ഗ്രീഷ്മ തന്‍റെ വീഡിയോയിൽ ഉള്‍പ്പെടുത്താറുണ്ട്. അങ്ങനെയാണ് ഇന്‍സ്റ്റയിലെ ‘സിംഗിള്‍ പസങ്കളുടെ’ ഇഷ്ട വ്ളോഗറായി ഗ്രീഷ്മ മാറിയത്. ഒരുപാട് പേരാണ് ഗ്രീഷ്മയ്ക്കും അഖിലിനും ആശംസകള്‍ അറിയിച്ച് കൊണ്ട് കമന്‍റ് ചെയ്യുന്നത്.
കണ്ടന്റ് ക്രിയേറ്ററായ അമല ഷാജിയുടെ അമ്മ ഗ്രീഷ്മയെ അധിക്ഷേപിച്ചത് സോഷ്യല്‍ മീഡിയ ലോകത്ത് അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇതിന് ഗ്രീഷ്മ നല്‍കിയ മറുപടിയും വലിയ കയ്യടികൾ നേടി.











