നായികയായിട്ടും വില്ലത്തിയാകാനാണ് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞ് നടി; പുതിയ റീലും വൈറൽ

വില്ലത്തി വേഷങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ആര്‍ദ്ര ദാസ്. മഞ്ഞുരുകും കാലം സീരിയലിലെ അമ്പിളിയായി വന്ന താരം സത്യ എന്ന പെണ്‍കുട്ടിയില്‍ നടി പ്രധാന റോളിലും അഭിനയിച്ചു. ലൊക്കേഷനിൽ നിന്നുള്ള റീൽ വീഡിയോ ആണ് ആര്‍ദ്ര ഇപ്പോള്‍ പങ്കുവെച്ചിട്ടുള്ളത്. പഞ്ചാബിഹൌസ് എന്ന സിനിമയിലെ ഒരു തമാശ രംഗമാണ് നടൻ വിവേക് ഗോപനൊപ്പം ആര്‍ദ്ര റീലാക്കിയത്.

 

View this post on Instagram

 

A post shared by Ardra Das (@ardra_das_official)

സീരിയലിലെ ഷൂട്ടിനായി കല്യാണപെണ്ണിന്‍റെ വേഷത്തിലാണ് താരം ഉള്ളത്. അടുത്തിടെ ഷെഫ് പിള്ളയുടെ കുക്കറി ഷോയിലും ആര്‍ദ്ര എത്തിയിരുന്നു. “ഞാൻ ഫാഷൻ ഡിസൈനർ ആയിരുന്നു. ദുബായിയിൽ ജോലി ചെയ്തിട്ടുണ്ട്. അതിൽ നിന്നാണ് അഭിനയത്തിലേക്ക് വരുന്നത്. ഫാഷൻ ഡിസൈനിങ്ങ് ഫൈനൽ ഇയർ ചെയ്യുന്ന സമയത്ത് എന്റെ ഫോട്ടോ ഫേസ്ബുക്കിൽ കണ്ടിട്ട് ആണ് മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് വിളിക്കുന്നത്. ഒരുപാട് ആളുകൾ ഒത്തിരി കഷ്ടപ്പെട്ടാണ് ഈ ഫീൽഡിലേക്ക് വരുന്നത്. ഞാൻ ഒട്ടും ആഗ്രഹിച്ചോ കഷ്ടപ്പെട്ടോ അല്ല ഇതിലേക്ക് എത്തപ്പെട്ടത് ” – ആര്‍ദ്ര ഷോയില്‍ പറഞ്ഞിരുന്നു.

“ഇപ്പോൾ പക്ഷെ ശരിക്കും ആഗ്രഹിച്ചും ഇഷ്ടപ്പെട്ടുമാണ് എന്റെ മെയിൻ പ്രൊഫെഷൻ അഭിനയമാക്കിയത്. തുടർച്ചയായി ഞാൻ നെഗറ്റിവ് റോളുകൾ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇപ്പോഴാണ് പോസിറ്റിവ് വേഷങ്ങൾ ചെയ്തു തുടങ്ങിയത്. എനിക്ക് പക്ഷെ കൂടുതലും നെഗറ്റീവ് ചെയ്യാൻ തന്നെയാണ് താല്‍പ്പര്യം ” നടി കൂട്ടിച്ചേര്‍ത്തു.