
എല്ലാ ഭാഷകളിലും തന്റേതായ അഭിനയം കാഴ്ച്ച വെച്ച നടിയാണ് പ്രിയാമണി, ഇപ്പോൾ തന്നെ സിനിമയിൽ പല നടന്മാർക്കും അവരുടെ നായിക ആക്കാൻ വിസമ്മതിച്ചു എന്ന് പറയുകയാണ് താരം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്, ഞാൻ ആരുടെയും തെറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കുകയല്ല . ചിലർ അവരുടെ നായികയായി എന്നെ കാസ്റ്റ് ചെയ്യാൻ താൽപര്യപ്പെട്ടില്ല. കാരണം ഒരുപക്ഷെ പ്രകടനത്തിൽ താൻ അവരെ കടത്തി വെട്ടുമെന്ന് ചിന്തിച്ചു. ഇതാണ് അതിനൊരു കാരണമായി താൻ കേട്ടത്

എന്നാൽ താൻ അത് വിശ്വസിക്കുന്നില്ല എന്നാൽ എന്താണ് ഇതിന് കാരണമെന്ന് തനിക്ക് അറിയില്ല എങ്കിലും ഈ കാര്യത്തിൽ തനിക്ക് ഒരു പ്രശ്നവുമില്ല, കരിയറിൽ ഇപ്പോഴത്തെ നിലയിൽ താൻ വളരെ സന്തോഷവതിയാണ്. എ ലിസ്റ്റ് നടൻമാർക്കൊപ്പം തന്നെ കാസ്റ്റ് ചെയ്യാത്തതെന്തെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരിൽ പകുതി പേരും എനിക്ക് പരിചയമുള്ളവരാണ്. ഹായ്, ഹലോ പറയുന്നവർ. എന്തുകൊണ്ട് തന്നെ അവർ നായികയാക്കിയില്ലെന്ന ചോദ്യത്തിന് അവരാണ് മറുപടി പറയേണ്ടത്.

തനറെ കരിയറിലെ ഈ അനുഭവങ്ങൾ എല്ലാം തന്നെ തന്നിലെ വ്യക്തിത്വത്തെ പോലും മാറ്റിയിട്ടുണ്ടു, താനിന്ന് പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ് . ഒരു ഘട്ടത്തിൽ ഞാൻ വളരെ നിഷ്കളങ്കയായിരുന്നു. ആ സമയത്തെ എല്ലാ പുതുമുഖങ്ങളെയും പോലെ ആയിരുന്നു ഞാൻ യാതൊരു മാറ്റവും ഇല്ലായിരുന്നു.അന്ന്ആ രെന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു .അതിനൊരു സംഭവമുണ്ട് , ഒരിക്കൽഒരു കൂട്ടർ നാളെ ഒരു ഇവന്റുണ്ട്, നിങ്ങൾ പെർഫോം ചെയ്യണം, ആറ് മണിക്ക് എത്തണമെന്ന് പറയും. അഞ്ചരയ്ക്ക് ഞാൻ റെഡിയായി പത്ത് തവണ അവരെ വിളിക്കും. എന്തുകൊണ്ട് കാർ വരുന്നില്ലെന്ന് അവരോട് ഞാൻ ചോദിക്കും. എന്നാൽ അവർ ഇവന്റ് മാറ്റി വെച്ചെന്ന് പറയും. ഞാൻ ഓക്കെ പറയും. ഇന്നാണെങ്കിൽ അങ്ങനെ സാഹചര്യം വന്നാൽ എല്ലാ വിവരങ്ങളും ഞാൻ ശേഖരിക്കും. പ്രോഗ്രാം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും പ്രിയാമണി പറഞ്ഞു











