പ്രമുഖ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോർന്നു! ആരാധക രോഷം കത്തുന്നു, നടപടി വേണമെന്ന് ആവശ്യം

പ്രമുഖ കന്നഡ ടെലിവിഷൻ താരം ജ്യോതി റായിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ചോർന്നു. വിഷയത്തിൽ നടിയുടെ ആരാധകർ ഉൾപ്പെടെ നിരവധിപ്പേരാണ് പ്രതിഷേധവുമായി എത്തുന്നത്. ‘ജോഗുല’, ‘കിന്നരി’ തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെ ജനപ്രിയയായി മാറിയ നടിയാണ് ജ്യോതി റായ്.

സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു അജ്ഞാത അക്കൗണ്ടിൽ നിന്നാണ് വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. യൂട്യൂബ് ചാനലിൽ 1000 സബ്‌സ്‌ക്രൈബർ ആയാൽ നടിയുടെ മുഴുവൻ വീഡിയോകളും പങ്കുവെയ്ക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ എത്രയും വേ​ഗം ഇടപെടണമെന്ന് നടിയുടെ ആരാധകർ ബെം​ഗളൂരു പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് താരത്തിന്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല.

നടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്. അടുത്തിടെ തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെയാണ് താരം കൂടുതൽ പ്രശംസ നേടുന്നത്.