തനിക്ക് രാഷ്ട്രീയത്തെ കുറിച്ചൊന്നും ഒരറിവുമില്ല! എന്നാൽ ആ സിനിമക്ക് വേണ്ടി ഗൗരിയമ്മയെ കാണാൻ പോയതിന് കുറിച്ച്; ഗീത 

വേണു നാഗവള്ളി ഒരുക്കിയ 1990ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയാണ് ലാൽസലാം, ചിത്രത്തിലെ  വളരെ പ്രധാനപ്പെട്ട സേതുലക്ഷ്മി എന്ന  റോളാണ് ഗീത അവതരിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകയും കേരളത്തിലെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭാഗമായിരുന്ന കെ ആര്‍ ഗൗരിയമ്മയുടെ കഥാപാത്രമാണ്  ഗീതയുടെ സേതുലക്ഷ്മി.ഇതിന് ശേഷം കെ ആര്‍ ഗൗരിയമ്മയുടെ ജീവിത സന്ദര്‍ഭങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബാബു ചേര്‍ത്തല സംവിധാനം ചെയ്ത ചിത്രമായിരുന്നു കെ ആര്‍ ഗൗതമി,ഈ  ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ഗീത കെ ആര്‍ ഗൗരിയമ്മയെ കാണാന്‍ പോയ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ

പഞ്ചാഗ്നി ചെയ്യുന്ന സമയത്ത് അതിന്റെ രാഷ്ട്രീയമോ മറ്റു കാര്യങ്ങളോ ഒന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും സംവിധായകൻ  ഹരിഹരന്‍ സാര്‍ പറയുന്നത് പോലെ ചെയ്തു എന്നുമാണ് ഗീത പറയുന്നത്.  എന്നാല്‍ ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താൻ കെ ആര്‍ ഗൗരിയമ്മയെ പോയി കണ്ടിരുന്നു.

കാരണം അവരുടെ കാരക്ടര്‍ തനിക്ക് അറിയണമായിരുന്നുവെന്നും ഗീത പറയുന്നുണ്ട്.  ഒരു രണ്ട് മിനുട്ട് ഗൗരിയമ്മയെ  കണ്ട് സംസാരിച്ചു. അപ്പോള്‍  ഞാന്‍ കുറച്ച് ദേഷ്യപ്പെടുകയൊക്കെ ചെയ്യും. അങ്ങനെയൊക്കെ ചെയ്താല്‍ മതി. കുറേ കാര്യങ്ങളെല്ലാം ഡിപ്ലോമാറ്റിക് ആയിട്ട് എടുക്കണം എന്നെല്ലാം ഗൗരിയമ്മ  പറഞ്ഞുവെന്നും നടി ഗീത പറയുന്നു. അതിന് മുൻപാണ്ല് ലാൽ   സലാം എന്ന ചിത്രം  ചെയ്തിട്ടുള്ളത് . അന്ന് അതില്‍ ചെയ്ത കാരക്ടറും ഗൗരിയമ്മയുടെ കഥാപാത്രമായിരുന്നു. എന്നാല്‍ ചീഫ് മിനിസ്റ്റര്‍ ഗൗതമിയിലേക്ക് വരുമ്പോള്‍ അത് ഫുള്‍ ലെങ്ങ്ത് കാര്കടര്‍ ആയിരുന്നതിനാല്‍ ഒരു തവണ അവരെ കാണണമെന്ന് ഡയറക്ടറോട് താൻ  അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. നടി പറയുന്നു