ഈ നാട്ടിലെ പട്ടിക്കും ,പൂച്ചക്കും അറിയാവുന്ന ഡയലോഗ് നിങ്ങൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു! ഹിറ്റ് ഡയലോഗുമായി നവ്യ നായർ 

തന്റെ സിനിമ കാലഘട്ടത്തിൽ ഒരുപാട് ജനപ്രീതി നേടിക്കൊടുത്ത ഒരു കഥപാത്രമായിരുന്നു നന്ദനത്തിലെ ബാലാമണി, ഈ കാര്യം  മുൻപ് നടി നവ്യ നായർ തന്നെ  പറഞ്ഞിരുന്നു, ചിത്രത്തിലെ ഒരു ഹിറ്റ് ഡയലോഗ് ആയിരുന്നു ഞാനേ കണ്ടുള്ളൂ ഞാൻ മാത്രം എന്നത്, അത് പറയാത്ത ഒരു മലയാളികൾ പോലും കാണില്ല, ഇപ്പോൾ അതെ ഹിറ്റ് ഡയലോഗ് വീണ്ടും പറഞ്ഞുകൊണ്ട് രംഗത്ത് എത്തുകയാണ് നവ്യ,

നൃത്തപരിപാടി കഴിഞ്ഞ് ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ബാലാമണിയുടെ ഡയലോഗ് ഒന്ന്  പറയാമോ എന്ന ആവശ്യം ഉയര്‍ന്നത്. പ്രേക്ഷകരെ നിരാശരാക്കാതെ സന്തോഷത്തോടെ ആ ആവശ്യം നവ്യ  അംഗീകരിക്കുകയും ചെയ്തു.എന്നിട്ട് പറഞ്ഞു ഈ നാട്ടിലെ ഏതു പട്ടിക്കും പൂച്ചക്കും അറിയാവുന്ന ഈ ഡയലോഗ് ഞാൻ നിങ്ങൾക്ക്  വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന്

നന്ദനത്തിലെ എന്റെ ആ ഗെറ്റപ്പും ഈ ഗെറ്റപ്പും തമ്മില്‍ യാതൊരു മാച്ചുമില്ല. വയസ്സും പത്തിരുപത് കൂടിയിട്ടുണ്ട്,  എന്നു പറഞ്ഞു കൊണ്ടാണ്താരം ഈ  ഡയലോഗ് അവതരിപ്പിച്ചത്.നടിയുടെ ഈ ഡയലോഗ് കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യ്തു,