ബേബി ബംപ് കാണാം എന്ന് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ; കത്രീന കൈഫ് ഗർഭിണിയാണെന്ന് റിപ്പോർട്ടുകൾ

നടി കത്രീന കൈഫ് ഗർഭിണിയാണെന്ന് റിപ്പോർട്ടുകൾ. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടൻ യാത്രയിൽ നിന്നുള്ള ഒരു വീഡിയോയാണ് താരം ​ഗർഭിണിയാണെന്ന സൂചനകൾ നൽകുന്നത്. ഓവർകോട്ട് ധരിച്ച്‌ നടക്കുന്ന കത്രീനയുടെ ബേബി ബംപ് കാണാം എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലൂടെ വിക്കി കൗശലും കത്രീനയും നടന്ന പോകുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. കത്രീനയുടെ കൈ പിടിച്ചാണ് വിക്കി നടക്കുന്നത്.

കത്രീന ഗർഭിണിയാണെന്ന കമന്റുകളാണ് ഈ വീഡിയോയുടെ താഴെ നിറയുന്നത്. കത്രീനയോ വിക്കി കൗശലോ ഈ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 ഡിസംബർ ഒമ്പതിനായിരുന്നു ഇരുവരെയും വിവാഹം. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഒന്നിച്ചത്. അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫർഹാൻ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.