
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ‘മഹാരാജ’യുടെ ഒരു പ്രസ് മീറ്റിങ്ങിലാണ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്, ബിഗ് എംസ്’ എന്ന് വിളിക്കപ്പെടുന്ന മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് ആണ് നടൻ പറയുന്നത്. തനിക്ക് ഏറ്റവും കൂടുതൽ ആരാധന ഉള്ളത് നടൻ മോഹന്ലാലിനെയാണെന്ന് വിജയ് സേതുപതി പല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു, ഇപ്പോൾ നടൻ മറ്റൊരു കാര്യ൦ കൂടി വെളിപ്പെടുത്തുകയാണ്

തന്റെ ഓഫീസിൽ ഫ്രെയിം ചെയ്‌ത് വച്ചിരിക്കുന്ന ഒരേയൊരു ഓട്ടോഗ്രാഫ് ഒരു മലയാള നടന്റേതാണ് അത്മാറ്റരുടെയുമല്ല നടൻ മോഹൻലാലിന്റേതാണ് വിജയ് സേതുപതി പറയുന്നു. മോഹൻലാൽ സാറിനെ തനിക്ക് വളരെ ഇഷ്‌ടമാണ്. ഒരിക്കൽ മുംബെെയിൽ താമസിച്ച ഹോട്ടലിൽ അദ്ദേഹവും ഉണ്ടെന്ന് അറിഞ്ഞപ്പോൾ അനുമതി വാങ്ങി അദ്ദേഹത്തെ കാണാൻ പോയിരുന്നു. മാത്രവുമല്ല തന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ ഓട്ടോഗ്രോഫ് ഫ്രെയിം ചെയ്‌തു വച്ചിട്ടുണ്ട് , അവിടെ ഫ്രെയിം ചെയ്‌തു വച്ചിരിക്കുന്ന ഒരേയൊരു കയ്യക്ഷരം അത് മോഹൻലാൽ സാറിന്റേതാണ് വിജയ് സേതുപതി പറയുന്നു

മലയാളത്തിന്റെ മെഗാ സ്‌റ്റാർ മമ്മൂട്ടിയെ കുറിച്ചും വിജയസേതുപതി പറയുന്നു. യാതൊരു ഈഗോയും ഇല്ലാത്ത നടനാണ് മമ്മൂട്ടി സാർ, അതിനൊരു ഉദാഹരണം ഒരു മലയാളസിനിമയിൽ തന്റെ ഹിറ്റ് സിനിമയായ വിക്രം വേദയിലെ ‘ഒരു കഥൈ സൊല്ലട്ടുമ’ എന്ന പ്രശസ്‌തമായ ഡയലോഗ് പറഞ്ഞിരുന്നു. ഇതാണ് തന്നെ സ്വാധീനിച്ചത്.മമ്മൂട്ടി സാർ ഒരു സിനിമയിൽ വിക്രം വേദയിലെ എന്നെപ്പോലെ സംസാരിച്ചില്ലേ? ഞാൻ അതിന്റെ ക്ലിപ്പുകൾ മാത്രമേ കണ്ടിട്ടുള്ളൂ. അദ്ദേഹം എത്ര വലിയ ഒരു നടനാണ്. ഞാൻ ഇന്നലെ വന്ന ഒരാളും. അദ്ദേഹം അത് യാതൊരു തരത്തിലുമുള്ള ഈഗോയും കൂടാതെ ചെയ്യുമ്പോൾ ഞാനൊക്കെ എന്താണ് എന്നാണ് വിജയ് സേതുപതി പറയുന്നത്, കൂടാതെ മമ്മൂട്ടി സാറിന്റെ നൻപകൽ നേരത്ത് മയക്കം, ഒരുപാട് ഇഷ്ടപ്പെട്ടു , ഒരു വല്ലാത്ത അനുഭവം നൽകിയ ഈ ചിത്രം കാണാൻ താൻ പലരോടും നിർദേശിച്ചിരുന്നു എന്നും നടൻ പറയുന്നു.











