അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി 

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘ഉള്ളൊഴുക്ക് ‘ മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ചിത്രത്തിലെ ഉർവശിയുടെ അഭിനയം പ്രശംസനീയം തന്നെയാണ്, ചിത്രത്തിന്റെ പ്രസ് മീറ്റിംഗിൽ ഇപ്പോൾ നടി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്, അർഹമായത് തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു നാഷണൽ അവാർഡിന് പോയപ്പോൾ ജൂറി ചോദിച്ച ചോദ്യം എന്നെ വേദനപെടുത്തി എന്ന് പറയുകയാണ് നടി

എന്തിനാണ് മൂന്നാം കിട സിനിമകളിൽ അഭിനയിക്കുന്നത് , ഇവർ ക്ക്  എന്തിനാണ് അവാർഡ് നൽകുന്നതെന്ന്  യെന്നാണ് ജൂറി ചോദിച്ച ചോദ്യം, അന്ന് ഞാൻ നാഷണൽ അവാർഡ് വാങ്ങാൻ എത്തിയതാണ്, പക്ഷെ ആ ചോദ്യം ഇന്നും എനിക്ക് വിഷമമാണ്. അതുപോലെ എല്ലാവരും കണ്ടിട്ടുള്ള സിനിമകൾക്കാണ് താൻ അവാർഡ് വാങ്ങിച്ചത്.അല്ലാതെ ആരും കാണാത്ത ചിത്രങ്ങൾക്കല്ല താൻ അവാർഡ് വാങ്ങിയിട്ടുള്ളത് ഉർവശി പറയുന്നു

പ്രേക്ഷകർ കാണുന്ന ചിത്രങ്ങളിൽ അല്ലെ താൻ അഭിനയിച്ചത്, ഒരു നിർമാതാവിനെ  നല്ലത് വരണെമന്നു പ്രാർത്ഥിച്ചുകൊണ്ടാണ് നമ്മൾ ഷോട്ടിന് നില്കുന്നത്. അപ്പോൾ ആ സിനിമയുടെ വിജയം നമ്മളെ എല്ലാവരെയും സന്തോഷിപ്പിക്കുകയെ ഉള്ളൂ, എനിക്ക് സിനിമയിൽ അവാർഡ് കിട്ടിയാലും, കിട്ടിയില്ലെങ്കിലും നമ്മൾക്ക് തരുന്ന വേഷം നന്നായി ചെയ്‌യും ഉർവശി പറയുന്നു.