മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക് മുൻപ് തീയറ്ററിൽ പ്രദർശനത്തിന് എത്തിയപ്പോൾ ദേവദൂതന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ പുതിയ രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതേസമയം ദേവദൂതന്റെ റിലീസിനെ പറ്റിയും ആ സമയത്ത് താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചുമൊക്കെ ചിത്രത്തിന്റെ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ സിബി മലയിലിന്റെ പ്രതികരണം. ഫ്‌ളോസ് ഒക്കെ ദേവദൂതന് ഉണ്ടായിരുന്നെങ്കിലും അതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അപ്രോച്ച് സിനിമ ആയിരുന്നു ആ സിനിമയെന്ന് സിബി മലയിൽ പറയുകയാണ്. സിനിമയുടെ സ്റ്റോറി കോണ്‍സപ്റ്റ് ആയാലും സിനിമയുടെ മേക്കിംഗ് ആയാലും സൗണ്ട് ട്രാക്ക് ആണെങ്കിലും അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ക്വാളിറ്റിയില്‍ ഒരുങ്ങിയാണ് ചിത്രം തീയേറ്ററിൽ പ്രദർശനത്തിന് എത്തിയതെന്നും സിബി മലയിൽ പറയുന്നു. ഒരു ഹോളിവുഡ് ടച്ചുള്ള മേക്കിംഗ് ആയിരുന്നു ചിത്രത്തിന്റേത്.

പക്ഷേ അന്ന് സിനിമ വലിയ പരാജയം ആയിപ്പോയി എന്നും ആ ചിത്രത്തിന്റെ പരാജയം നിര്‍മാതാക്കളെ എല്ലാം ഭീകരമായി തന്നെ ബാധിക്കുകയും ചെയ്തു എന്നും സിബി മലയിൽ പറയുന്നു. അതിന്റെ സംവിധായകനായിരുന്ന തനിക്കും ഏറ്റവും വലിയ ഡിപ്രഷന്‍ ഉണ്ടാക്കിയ സ്റ്റേജ് ആയിരുന്നു അപ്പോള്‍ എന്നും സിബി മലയിൽ പറയുന്നു. കാരണം വലിയൊരു എഫേര്‍ട്ട് ദേവദൂതന്റെ പുറകില്‍ ഉണ്ടായിരുന്നു. സിനിമയുടെ കഥ പൂര്‍ത്തീകരിക്കുന്നതിനും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനായിട്ടും ഏകദേശം ഒരു വര്‍ഷത്തോളം സമയം വേണ്ടി വന്നിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്. തന്റെ കരിയറില്‍ ഏറ്റവും വലിയ എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയും അതായിരുന്നു. അതുകൊണ്ട് തന്നെ ആ ചിത്രം നേരിട്ട പരാജയം തന്നെ വല്ലാതെ തളര്‍ത്തിക്കളയുകയും ചെയ്തുവെന്നാണ് സിബി മലയില്‍ പറയുന്നത്. ഇനി താന്‍ സിനിമ ചെയ്യണമോ വേണ്ടയോ എന്ന് വരെ താൻ ആ ചിത്രത്തിന്റെ പരാജയത്തോടെ ചിന്തിച്ചു എന്നും സിബി മലയിൽ പറയുന്നു. അങ്ങനെ പല ചിന്തകള്‍ തന്നെ അലട്ടി കൊണ്ടിരുന്ന സമയമായിരുന്നു അത് എന്നാണ് സിബി മലയിൽ പറയുന്നത്. അന്നുണ്ടായ നഷ്ടങ്ങള്‍ ഒന്നും ഇല്ലാതായി പോവുന്നില്ല. ഇന്ന് സിനിമ കാണുന്ന പ്രേക്ഷകരെപ്പറ്റിയും സിബി മലയിൽ പറയുന്നുണ്ട്. ഇപ്പോള്‍ ചിത്രം ആസ്വദിക്കുന്നത് ടീനേജ്, കോളേജ് പ്രായത്തിലുള്ള കുട്ടികളാകും. അവരാണ് സിനിമ കാണുകയും അതിനെ പറ്റി കമന്റ് ചെയ്യുകയും ഒക്കെ ചെയ്യുന്നത്.

അതൊക്കെ നല്ല കാര്യമാണ് എന്നും സിബി മലയിൽ പറയുന്നു. പക്ഷേ അതുകൊണ്ടൊന്നും നമുക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ആകുന്നില്ലല്ലോ’, എന്നാണ് സിബി മലയില്‍ ചോദിക്കുന്നത്. അതേസമയം 2000 ത്തില്‍ ക്രിസ്തുമസ് റിലീസായി ഡിസംബർ 22നാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ ദേവദൂതന്‍ എന്ന സിനിമ റിലീസിനെത്തുന്നത്. മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെട്ട ദേവദൂതനിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയത് മോഹൻ ലാൽ ആയിരുന്നു. വ്യത്യസ്തമായ അവതരണ രീതി ആയിരുന്നു ഈ സിനിമയിൽ മോഹൻലാൽ കാഴ്ച വെച്ചത്. ഈ ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിലെ കഥയാണ് പറഞ്ഞത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ് ഫിലിംസ് ആണ് വിതരണം ചെയ്തത്. സന്തോഷ് തുണ്ടിയിൽ ആണ് ഛായാഗ്രാഹണം നിർവഹിച്ചത്. രഘുനാഥ് പാലേരി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ജയപ്രദയായിരുന്നു നായികയായി അഭിനയിച്ചത്. വിനീത് കുമാര്‍, ജഗതി, മുരളി, ശരത് ദാസ്, വിജയലക്ഷ്മി, ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാർ, ജഗദീഷ് ലെന എന്നിങ്ങനെ വന്‍ താരനിര ചിത്രത്തില്‍ അണി നിരന്നു. വിദ്യാസാഗറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആകമാനം ഈ സിനിമയെ പലരും അംഗീകരിച്ചെങ്കിലും റിലീസിനെത്തിയ സമയത്ത് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍ ദേവദൂതന്‌ സാധിച്ചിരുന്നില്ല. സിനിമ വിജയിക്കാതെ പോവുകയായിരുന്നു എങ്കിൽ പോലും സിനിമയിലെ പാട്ടുകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായി മാറി.