
നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ഗോപി സുന്ദർ. വ്യക്തിപരമായി ഇദ്ദേഹത്തെ അനുകൂലിക്കാത്ത നിരവധിപ്പേർ ഉണ്ട്. ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇദ്ദേഹം, എന്നാൽ ഇപ്പോൾ ഗോപി സുന്ദര്‍ പങ്കുവച്ച പുതിയ ചിത്രവും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ സുഹൃത്തായ പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത് . പേജ് ഒന്ന് ആക്ടീവ് ആക്കാം എന്നു വിചാരിച്ചുവെന്നാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്

നിരവധി പേര്‍ താരത്തെ പരിഹസിക്കുന്ന കമന്റുകളുമായി എത്തുകയായിരുന്നു. ഇനി എത്ര പേജ് ഉണ്ട് അണ്ണാ ബാക്കി എന്നായിരുന്നു ഒരു കമന്റ്. ഒറ്റ വക്കിൽ പറയാൻ കഴിയാത്ത വിധമുള്ള ഒരു സംഖ്യയും ഒപ്പം 10000000000000000000005115678 നിന്റെ 16 ഉം ബാക്കി ഉണ്ടെടാ എന്നായിരുന്നു അയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി, നിങ്ങള്‍ നിങ്ങളെ ഇഷ്ടം പോലെ ജീവിതം ആസ്വദിക്കൂ പക്ഷെ ഒരു കാര്യം പറയാനുണ്ട് ഇപ്പൊ പാട്ടുകളൊന്നും കാണുന്നില്ല അതും കൂടെയുണ്ടെങ്കില്‍ നമ്മള്‍ ഹാപ്പി എന്നായിരുന്നു മറ്റൊരു കമെന്റ്

പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ട്, അണ്ണാ ഇതിന്റെ ഇടക്ക് ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണം എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍. ഈ കമന്റുകള്‍ക്ക് മറുപടിയായി തന്റെ പുതിയ പാട്ടിന്റെ ലിങ്കാണ് ഗോപി സുന്ദര്‍ നല്‍കുന്നത്, പിന്നാലെ നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തുന്നുണ്ട്. വേറെ ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എങ്കില്‍ നമുക്ക് എങ്ങനെ വേണേലും ജീവിക്കാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കോപ്പും ഇല്ല നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം. നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങള്‍ മാത്രം ആയിരിക്കും, പ്രിയപ്പെട്ട കലാ സ്‌നേഹികളെ നാട്ടുകാരെ നിങ്ങള്‍ ഈ ഫോട്ടോ കണ്ട് അവിടം വിട്ടു പോവുന്നതിനു മുന്‍പ് ഒരു സെക്കന്‍ഡ് നേരം എങ്കിലും താടി വെച്ച ആ മനുഷ്യനെ കൂടി ഒന്ന് നോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് അദ്ദേഹത്തിന്റെ പേജാണ് ,അദ്ദേഹം ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.











