സുധിച്ചേട്ടൻ ഉള്ളപ്പോഴും തങ്ങളെ സഹായിക്കുന്ന വ്യക്തിയായിരുന്നു ലക്ഷ്മി, രേണു

നടൻ കൊല്ലം സുധിയുടെ മരണശേഷം താരത്തിന്റെ കുടുംബത്തിന് താങ്ങായി എപ്പോഴും ഒപ്പം നിൽക്കുന്ന വ്യക്തിയാണ് അവതാരകയും മോഡലുമായ ലക്ഷ്മി നക്ഷത്ര. കുറച്ചു ദിവസം മുൻപാണ് ലക്ഷ്മി നക്ഷത്ര സുധിയുടെ ഭാ​ര്യ രേണുവിന്റെ ആവശ്യപ്രകാരം സുധിയുടെ ​ഗന്ധം അടുത്തിടെ വിദ​ഗ്ധരുടെ സഹായത്തോടെ പെർഫ്യൂമാക്കി മാറ്റിയത്. രേണുവിന് നൽകാനായിട്ടാണ് ദുബായിൽ പോയി ഇത്തരമൊരു കാര്യം ലക്ഷ്മി ചെയ്തത്. അതിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനൽ വഴി ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു താരം. എന്നാൽ അതിനു ശേഷം വലിയ രീതിയിലുള്ള വിമർശനമാണ് വീഡിയോ പങ്കുവെച്ചതോടെ ലക്ഷ്മിക്ക് ലഭിച്ചത്. കൊല്ലം സുധിയേയും കുടുംബത്തേയും ലക്ഷ്മി നക്ഷത്ര വിറ്റ് കാശാക്കുന്നുവെന്ന തരത്തിലായിരുന്നു വിമർശനം. ഇപ്പോഴിതാ ലക്ഷ്മിക്ക് എതിരെയുള്ള സൈബർ ബുള്ളിയിങ് വർധിച്ചതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു. താൻ ആവശ്യപ്പെട്ടിട്ടാണ് സുധിയുടെ ​ഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര മാറ്റിയതെന്നും സുധിയെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം ലക്ഷ്മിക്കില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു. സുധി ഉണ്ടായിരുന്നപ്പോഴും തങ്ങൾക്ക് പ്രശ്നം വരുമ്പോൾ സഹായിക്കാറുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മിയെന്നും രേണു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നു. നമ്മൾ ആ​ഗ്രഹിച്ചൊരു കാര്യം നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി അത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവരെ ഇങ്ങനെ സോഷ്യൽമീഡിയയിൽ വന്ന് എന്തൊക്കെയാണ് ആളുകൾ പറയുന്നത്.

അത് കേൾക്കുന്നത് തങ്ങൾക്ക് സങ്കടമാണ് എന്നും താനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ​ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞതെന്നും ലക്ഷ്മിക്ക് താൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ശേഷമാണ് ലക്ഷ്മി നക്ഷത്ര അതിനുള്ള ശ്രമം തുടങ്ങിയതെന്നും രേണു പറയുന്നു. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ താൻ ആദ്യമായി കണ്ടത്. മാത്രമല്ല മരിച്ചവരുടെ ​ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം താൻ വീഡിയോ കാണിച്ച് സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നുവെന്നും അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിക്കുകയാണ് ചെയ്തതെന്നും രേണു പറയുന്നു. ലക്ഷ്മി നക്ഷത്ര വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ലയെന്നും വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് തന്നെ താനാണെന്നും പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ലയെന്നും ചിന്നുവിനോട് പറഞ്ഞാൽ തന്റെ ആ​ഗ്രഹം സാധിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ​ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് താൻ ചോദിച്ചത് എന്നും തങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട് എന്നും രേണു അഭിമുഖത്തിൽ പറയുന്നു. സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. ചോദിക്കാതെയും പറയാതെയും അറിഞ്ഞ് ചിന്നു സഹായിക്കാറുണ്ട്. ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കുന്നത്.

എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും ചിന്നു എന്ത് ചെയ്താലും അതിന്റെ ഒരു ഭാഗം ആ കുട്ടി ‍തങ്ങൾക്ക് തരാറുണ്ട് എന്നും രേണു പറയുന്നു. മാത്രമല്ല ലക്ഷ്മി നക്ഷത്ര വിഡിയോയിൽ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലയെന്നും അങ്ങനെ മോശമായി ലക്ഷ്മി തങ്ങളോട് ഒന്നും ചെയ്യില്ല. ഷർട്ട് ലക്ഷ്മി കൊണ്ടുപോയിയെന്ന് അറിയില്ലായിരുന്നുവെന്നും അവൾ ഗൾഫിൽ നിന്നും വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ്ഡായിയെന്നും താൻ കരഞ്ഞുപോയി എന്നും രേണു പറയുന്നു. താൻ പറഞ്ഞത് ഓർത്ത് വെച്ച് ചിന്നു കൊണ്ടുപോയല്ലോ എന്നോർത്താണ് ആദ്യം തന്റെ കണ്ണ് നിറഞ്ഞത്. ചിന്നുവിന്റെ കയ്യിൽ ആ പെർഫ്യൂം സെയ്ഫായുണ്ട് എന്നും അവൾ അത് കയ്യിൽ കൊണ്ടുതരുമ്പോൾ അത് വീഡിയോയാക്കണമെന്നുണ്ട് എന്നും അതും താനാണ് ലക്ഷ്മി നക്ഷത്രയോട് അങ്ങോട്ട് പറഞ്ഞതെന്നും രേണു പറയുന്നു. സുധി ചേട്ടന്റെ എല്ലാ സാധനവും തന്റെ കയ്യിലുണ്ട്. ഒന്നും താൻ കളഞ്ഞിട്ടില്ല. ചിന്നുവിന് വരുന്ന വിമർശനം കേട്ട് ഞാൻ ആശ്വസിപ്പിക്കാൻ വിളിച്ചപ്പോൾ അവൾ തന്നെയാണ് ആശ്വസിപ്പിച്ചത് എന്നും അങ്ങനൊരു നല്ല മനസുള്ള കുട്ടിയാണ് ചിന്നുവെന്നും രേണു പറഞ്ഞു. മാത്രമല്ല സ്റ്റാര്‍ മാജിക്ക് താരമായ ഐശ്വര്യ രാജീവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകാതിരുന്നതിന്റെ കാരണവും രേണു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഐശ്വര്യ വിവാ​ഹത്തിന് ക്ഷണിച്ചിരുന്നുവെന്നും കുടുംബസമേതം വരണമെന്ന് പറഞ്ഞതാണ്. പക്ഷെ സുധി ചേട്ടൻ മരിച്ചിട്ട് ഒരു വർഷമാല്ലേ ആയുള്ളു അതൊരു നല്ല ഫങ്ഷനല്ലേ അതുകൊണ്ടാണ് പോകേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് രേണു അതേക്കുറിച്ച് പറഞ്ഞത്.