
മിമിക്രിയിലൂടെ മലയാള സിനിമയിലെത്തിയ നടൻ ആണ് കലാഭവൻ ഷാജോൺ, ഇപ്പോൾ താരത്തിന്റെ മകൻ യോഹാൻ ഷാജോണും സിനിമയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലാണ് യോഹാൻ അഭിനയിക്കാൻ എത്തിയിരിക്കുന്നത്. കാഴ്ച്ചയിൽ മാത്രമല്ല യോഹാൻ കഴിവിലും തന്റെ അച്ഛൻ ഷാജോണിന് പകർത്തിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഷാജോണിന്റെ മകൻ എന്ന പ്രിവിലേജിൽ എവിടെയും അറിയപ്പെടുന്നത് തനിക്ക് ഇഷ്ട്ടമല്ല യോഹാൻ ഷാജോൺ പറയുന്നു

തന്നെ പോലെ അഭിനയത്തിന് മുൻപ് മകൻ പ്രിപറേഷൻ എടുക്കാറുണ്ടെന്ന് ഷാജോൺ പറയുന്നു, മകൻ എന്നെ പോലെയാണ് കാണാൻ എന്ന് പറയുന്നത് കേൾക്കുന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. ഞങ്ങളുടെ ഫോട്ടോ കാണുമ്പോൾ എല്ലാവരും പറയാറുണ്ട്, ഞങ്ങളുടെ കണ്ണുകൾ ആണ് ഒരുപോലെ. നമ്മളുടെ മേഖലയിലേക്ക് മക്കൾ വരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു , എന്നാൽ താൻ ഒരിക്കലും അതിനായി അവരെ പ്രഷർ ചെയ്യ്തിട്ടില്ല ഷാജോൺ പറയുന്നു

എന്നാൽ മകനെ കൂടുതൽ ഇഷ്ടമുള്ള മേഖല സിനിമയാണ്. ഒരു ദിവസം പോലും മകന്റെ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഞാൻ പോയിട്ടില്ല. എന്റെ സാമീപ്യം കാരണം അവന് ബുദ്ധിമുട്ടുകൾ വരേണ്ടെന്ന് കരുതിയാണ് പോകാതിരുന്നത്. പിന്നെ സമാധാന പുസ്തകം സിനിമയുടെ സംവിധായകനെ വർഷങ്ങളായി എനിക്ക് പരിചയമുണ്ട് ഷാജോൺ പറയുന്നു.












