ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു കവി രാജ്

ഒരു കാലത്ത് മലയാള സിനിമാ, സീരിയൽ ലോകത്തെ തിരക്കുള്ള നടൻ ആയിരുന്നു കവിരാജ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളഇല്‍ അഭിനയിച്ചെങ്കിലും കവിരാജ് ഇപ്പോള്‍ ഭക്തി മാര്‍ഗത്തിലാണ്.ഇടയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയായ കവിരാജിന്റെ ചില വീഡിയോകൽ വൈറലായി മാറിയിരുന്നു. സിനിമ ഉപേക്ഷിച്ച് ഇങ്ങനൊരു ജീവിതം തിരഞ്ഞെടുത്തത് മകന് സുഖമില്ലാതെ വന്നതിന് ശേഷമാണെന്നാണ് കവിരാജ് പറയുന്നത്. മാത്രമല്ല ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങനെ കൊണ്ട് എത്തിച്ച ചിന്തകളാണെന്നും ഒരു മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. സ്‌ക്രീനില്‍ പ്രേക്ഷകര്‍ എങ്ങനെ കാണുന്നു എന്ന ചട്ടക്കൂട് വിട്ടിട്ട് തൊണ്ണൂറ് ശതമാനം നടന്മാരും പുറത്ത് വരില്ല എന്നും രജനികാന്തിനെ പോലെ അപൂര്‍വ്വം പേരാണ് സ്വന്തം രൂപം പുറത്തു കാണിക്കുന്നത് എന്നും കവിരാജ് പറയുന്നു. 70 വയസ്സ് കഴിഞ്ഞ സൂപ്പര്‍ താരങ്ങള്‍ പോലും നര പുറത്തുകാണിക്കാതെയാണ് ജീവിക്കുന്നത്. അവര്‍ക്കൊക്കെ നര കാണിക്കുന്നത് മടിയാണ്. ഇപ്പോഴും അങ്ങനെയാണ് എല്ലാവരുമെന്നും എന്നാല്‍ ജീന്‍സും ടീഷര്‍ട്ടും ഷൂവുമൊക്കെ ഇട്ടാല്‍ തനിക്ക് ശ്വാസം മുട്ടുമെന്നാണ് കവിരാജ് പറയുന്നത്. ആദ്യമായി ലൊക്കേഷനിലേക്ക് പോകുമ്പോള്‍ തന്റെ കൈയ്യില്‍ ജീൻസും ഷൂവും ഒന്നും ഇല്ലായിരുന്നു.

ഒരു കൂട്ടുകാരന്റെ കൈയ്യില്‍ നിന്ന് ഷൂസും മറ്റൊരു കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും പാന്റും ബാഗുമൊക്കെ വാങ്ങിയാണ് ഷൂട്ടിങ്ങിന് പോകുന്നത് എന്നും അതൊക്കെ ഇട്ട് നടക്കുമ്പോള്‍ തവള നടക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത് എന്നുമാണ് കവിരാജ് പറയുന്നത് . പക്ഷേ ലൊക്കേഷനിൽ എത്തിയപ്പോൾ ആരോ അത് ഭയങ്കര ഫ്രീക്ക് ലുക്ക് ആണെന്നാണ് പറഞ്ഞത് എന്നും പക്ഷേ താൻ സിനിമയിലെ വേഷത്തിന് വേണ്ടി വേഷം കെട്ടിയതായിരുന്നുവെന്നുമാണ് കാവിരാജിന്റെ വാക്കുകൾ. സിനിമാ മോഹം ഇല്ലായിരുന്നുവെന്നും കവിരാജ് വ്യക്തമാക്കുന്നു. അമ്മയുടെ കൂടെ പോയിട്ടാണ് ആദ്യമൊക്കെ സിനിമകള്‍ കണ്ടിരുന്നത് എന്നും വിനോദയാത്രകൾ , ആഘോഷങ്ങള്‍, മംഗളകര്‍മ്മങ്ങള്‍ ഇതിനെക്കാളും കൂടുതല്‍ താന് പങ്കെടുത്തിട്ടുള്ളത് മരണങ്ങളിലാണ്. ഉത്സവത്തിനോ മറ്റ് സന്തോഷമുള്ള കാര്യങ്ങളില്‍ താൻ പോയത് അപൂര്‍വ്വമാണ്. പക്ഷേ ഒരുപാട് മരണങ്ങള്‍ക്ക് പോവേണ്ടി വന്നിരുന്നുവെന്നും കവിരാജ് ചെറുപ്പം മുതലുള്ള കാര്യങ്ങൾ ഓർത്തു പറയുന്നു. ആദ്യം ചെറിയ പ്രായത്തില്‍ ഏറ്റവും അടുപ്പമുള്ള സുഹൃത്തിന്റെ ആത്മഹത്യയാണ് വലിയ വേദനയുണ്ടാക്കുന്നത്. പിന്നെ അച്ഛന്റെ മരണവും ഏറ്റവുമൊടുവില്‍ തന്റെ കൂടപ്പിറപ്പിന്റെ മരണവും വേദനിപ്പിച്ചെന്നും താൻ അഭിനയത്തിലേക്ക് വരാന്‍ കാരണവുമായ ആളും മരിച്ചുവെന്നും കവിരാജ് പറയുന്നു.സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയ അനുഭവവും കവിരാജ് വെളിപ്പെടുത്തുന്നുണ്ട്. അന്ന് വണ്ടിക്കൂലിയ്ക്ക് കാശ് മാത്രം സംഘടിപ്പിച്ചാണ് പോവുന്നത്. ആലപ്പുഴക്കാരനായ സംവിധായകന്റെ സിനിമയിലേക്കാണെന്നും താനും ആലപ്പുഴയില്‍ നിന്നായത് കൊണ്ട് സ്വീകരിച്ച് ഇരുത്തും എന്നൊക്കെയായിരുന്നു ധാരണ.

എന്നാല്‍ ബെല്‍ അടിച്ച് വാതില്‍ പകുതി തുറന്നിട്ട് ആരാണെന്ന് ചോദിച്ചു. താൻ ആലപ്പുഴയില്‍ നിന്നാണെന്നും സിനിമയിലൊരു അവസരത്തിന് വന്നതാണെന്നും സംവിധായകനോടി പറഞ്ഞുവെന്നും കവിരാജ് അഭിമുഖത്തിൽ പറയുന്നു. എന്നാൽ അതൊന്നും ആയിട്ടില്ല, ആവുമ്പോള്‍ അറിയിക്കാം എന്നും പറഞ്ഞ് വാതില്‍ ഒറ്റ അടയ്ക്കലായിരുന്നുവേണെന്നും ഒരിക്കലും അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശരിക്കും താന്‍ ഷോക്ക് ആയി പോയെന്നാണ് കവിരാജ് പറയുന്നത്. അതേസമയം സിനിമയിലും സീരിയലുകളിലും ഒരുപോലെ നിറഞ്ഞ് നിന്ന സ്‌റ്റൈലിഷ് ആയിട്ടുള്ള നടനായിരുന്നു കവിരാജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടന്‍ നിറം എന്ന സിനിമയില്‍ ചെറിയൊരു റോളില്‍ അഭിനയിച്ചാണ് ശ്രദ്ധേയനാവുന്നത്. തുടർന്ന് കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാം ഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. സിനിമകളോടൊപ്പം നിരവധി സീരിയലുകളിലും കവിരാജ് വേഷമിട്ടു. എന്നാൽ ഇപ്പോൾ കവിരാജ് അഭിനയത്തിൽ അത്ര സജീവമല്ല. ഏറ്റവും അവസാനം കവിരാജിനെപ്രേക്ഷകർ കണ്ടത് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സസ്നേഹം എന്ന സീരിയലിലാണ്. ശ്രദ്ധേയമായ വേഷമായിരുന്നു ഇത്. ഇപ്പോൾ‌ കവിരാജ് ക്ഷേത്രപൂജാരിയായി ജോലി ചെയ്യുകയാണ്.