ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിയുന്നോ

സോഷ്യൽമീഡിയ നിറയെ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹ വിശേഷങ്ങളാണ്. മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. രാവിലെ പൂജയോടെയാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. രാത്രി 10 മണിയോടെയായിരുന്നു മുഹൂർത്തം. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ പങ്കെടുത്ത വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് എത്തിയ സെലിബ്രിറ്റികളുടെ വീഡിയോകൾ വൈറലാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ബച്ചൻ കുടുംബത്തിന്റേയും ഐശ്വര്യ റായിയുടേയും മകൾ ആരാധ്യയുടേയും വീഡിയോയാണ്. അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മക്കളായ ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേതയുടെ ഭർത്താവ് രണ്ട് മക്കൾ എന്നിവരെല്ലാം ഒരുമിച്ചാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതും ഫോട്ടോകൾക്കായി പോസ് ചെയ്തതും.

എന്നാൽ അഭിഷേകിനൊപ്പം ഭാര്യ ഐശ്വര്യയേയും മകൾ ആരാധ്യയേയും കാണാതിരുന്നത് പാപ്പരാസികൾക്കിടയിലും ആരാധകർക്കിടയിലും ചർച്ചയായി. ബച്ചൻ ഫാമിലി എത്തി കുറച്ച് സമയം കഴിഞ്ഞാണ് മകൾക്കൊപ്പം ഐശ്വര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കൂടാതെ മകൾക്കൊപ്പം ഫോട്ടോകൾക്കായി ഐശ്വര്യ പോസ് ചെയ്യുകയും ചെയ്തു. എല്ലാവരും കുടുംബസമേതം എത്തിയപ്പോൾ എന്തുകൊണ്ടാണ് ഐശ്വര്യയും മകളും ബച്ചൻ ഫാമിലിയിൽ നിന്നും വിട്ടുനിന്നതെന്ന സംശയം വലിയ രീതിയിൽ ആരാധകർക്കുണ്ട്. കമന്റ് ബോക്സിൽ ആ സംശയങ്ങൾ ആരാധകർ പങ്കിടുകയും ചെയ്തു. ഐശ്വര്യയും അഭിഷേകും പിണക്കത്തിലാണോ വിവാഹമോചനത്തിന് ഒരുങ്ങുകയാണോ എന്നെല്ലാമുള്ള സംശയങ്ങൾ ആരാധകർ പങ്കിടുന്നുണ്ട്. മകളും ഭാര്യയും ചടങ്ങിൽ പങ്കെടുക്കാൻ വരുമ്പോൾ അവരെ ശ്രദ്ധിക്കാതെ മാതാപിതാക്കൾക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം അഭിഷേക് പോയെങ്കിൽ തക്കതായ കാരണമുണ്ടെന്നാണ് ആരാധകർ പറയുന്നത്. മകളേയും ഭാര്യയേയും ഒഴിവാക്കിയ അഭിഷേക് എന്ത് മനുഷ്യനാണെന്നും കമന്റുകളുണ്ട്. ബച്ചൻ ഫാമിലി ഐശ്വര്യയെ പുറത്താക്കി അവരുടെ മകൾ ശ്വേതയെ സ്വീകരിച്ചു. കുറഞ്ഞത് അഭിഷേകിന് എങ്കിലും ഭാര്യയ്ക്കും മകൾക്കും ഒപ്പം വരാമായിരുന്നു. ഇയാൾക്ക് ജീവിതകാലം മുഴുവൻ ഒരു അമ്മയും സഹോദരിയും മാത്രം മതിയെങ്കിൽ എന്തിന് ഐശ്വര്യയുടെ ജീവിതം നശിപ്പിച്ചു?, ഭാര്യയേയും മകളേയും അവ​ഗണിച്ച അഭിഷേകിനെ ഓർത്ത് പുച്ഛം തോന്നുന്നു, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീക്ക് വരെ ഇങ്ങനൊരു വിധി അനുഭവിക്കേണ്ടി വരുന്നുവല്ലോ എന്നെല്ലാമാണ് കമന്റുകൾ.

ഇതിനിടെ നടി രേഖയും ഐശ്വര്യയും തമ്മില്‍ സ്‌നേഹം പങ്കുവെക്കുന്ന ചില ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചിരുന്നു. ബോളിവുഡിലെ പ്രമുഖ നടിയായ രേഖയും ഐശ്വര്യ റായിയും തമ്മില്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തേയുള്ള സൗഹൃദം ഇപ്പോഴും തുടര്‍ന്ന് പോരുകയാണ്. വിവാഹസ്ഥലത്ത് ഒരുമിച്ച് എത്തിയ ഐശ്വര്യയും രേഖയും പരസ്പരം കാണുകയും കെട്ടിപ്പിടിച്ച് സ്‌നേഹം കൈമാറുകയും ചെയ്തിരുന്നു. ഇരുവരും സമാനമായ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ചാണ് എത്തിയിരുന്നത്. ഇതും ശ്രദ്ധേയമായി. അതേ സമയം രേഖയും ഐശ്വര്യയും തമ്മില്‍ അടുപ്പമുണ്ടെങ്കിലും ബച്ചന്‍ കുടുംബം അകറ്റി നിര്‍ത്തുന്ന നടിമാരില്‍ ഒരാള്‍ രേഖയാണ്. മുന്‍പ് അമിതാഭ് ബച്ചനും രേഖയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇതറിഞ്ഞ ഭാര്യ ജയ ബച്ചന്‍ താരങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുകയും ഇതോടെ അമിതാഭ് ആ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നുമൊക്കെയാണ് ബി ടൌൺ കഥകള്‍. പിന്നീട് ബച്ചനും രേഖയും തമ്മില്‍ യാതൊരു സൗഹൃദവുമില്ലാതെയായി. എന്നാല്‍ മരുമകള്‍ രേഖയുമായി അടുപ്പം കാണിക്കുന്നതാണോ ജയ ബച്ചനെ ചൊടിപ്പിക്കുന്നതെന്ന് ചോദിക്കുകയാണ് ആരാധകര്‍. എന്തായാലും ഐശ്വര്യയും ബച്ചൻ ഫാമിലിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തന്നെയാകാം അകൽച്ചയ്ക്ക് കാരണമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.