
സിനിമയേക്കാൾ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ട്ടം ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളാണ്, നടന്റെ മിക്ക അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്, ഇപ്പോൾ ബേസിൽ ജോസഫ് നായകനായ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്ര൦ കണ്ടപ്പോൾ ധ്യാൻ തന്നെ വിളിച്ചെന്ന് പറയുകയാണ് നടൻ ബേസിൽ ജോസഫ്. ധ്യാൻ എത്തിയ ഒരു ടി വി പ്രോഗ്രമിൽ ആയിരുന്നു ബേസിലിന്റെ ഈ തുറന്നുപറച്ചിൽ,ഗുരുവായൂരമ്പല നടയിൽ എന്ന തന്റെ ചിത്രം വിജയിച്ചപ്പോൾ ധ്യാൻ തന്നെ വിളിച്ചിരുന്നു

എന്നാൽ ആ സിനിമ വിജയിച്ചതിൽ അവനെ അത്ര പിടിച്ചിട്ടില്ല ബേസിൽ തമാശയോടെ പറയുന്നു, ഇതിനെ കുറിച്ച് ധ്യാനിനോട് ചോദിച്ചപ്പോള്‍, ബേസിലിനെ വിളിച്ചപ്പോള്‍ അവന്‍ പ്രത്യേക ചിരി ചിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.അതുപോലെ ധ്യാനിന്റെ എന്തെങ്കിലും ഉപദേശം ഉണ്ടായിരുന്നോ എന്ന് ബേസിലിനോട് ചോദിച്ചപ്പോൾ ബേസിൽ പറയുന്നത് ധ്യാനിന്റെ ഉപദേശം കേട്ടാൽ ആരായാലും പിഴച്ചുപോകുമെന്നാണ് ബേസിൽ ചിരിച്ചുകൊണ്ട് പറയുന്നത്

ബേസില്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഇറങ്ങിയപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിരിച്ചതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു.അന്ന് അവന്‍ കുറേ ചിരിച്ചു. കുറച്ചധികം ചിരിച്ചു. എവിടെ പോയാലും എന്നെ അപമാനിക്കലായിരുന്നു. ഗുരുവായൂര്‍ അമ്പലനട വന്‍ വിജയമായത് തന്റെ ഒരു പക വീട്ടലായിരുന്നു എന്നാണ് ബേസില്‍ പറയുന്നത്. ധ്യാന്‍ പങ്കെടുത്ത പ്രോഗ്രാമില്‍ ബേസിലിനെ ഫോണ്‍ ചെയ്താണ് അവതാരകന്‍ സംസാരിച്ചത്.












