ഇതൊന്നും നമ്മളുടെ കൈയിൽ അല്ലല്ലോ! മൂന്നാമതൊരു കുട്ടിയെ പ്രതീഷിക്കാം, പേർളിയും, ശ്രീനിഷും 

സോഷ്യൽ മീഡിയിൽ ആക്ടീവായ താരദമ്പതികൾ ആണ് പേര്ളി മാണിയും, ശ്രീനിഷും. ഇപ്പോൾ ഇരുവരും പങ്കുവെച്ച ഒരു ചോദ്യോത്തര വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്, ഇപ്പോൾ ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്, ഇനിയും മൂന്നാമതൊരു കുട്ടിക്ക് പ്ളാനിംഗ്  ഉണ്ടോ എന്നാണ് ഒരു ആരാധകൻ താരദമ്പതികളോട് ചോദിച്ചിരിക്കുന്നത്, രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് ആറുമാസം ആയിട്ടേയുള്ളൂ. അപ്പോഴേക്കും അടുത്തതോ എന്നായിരുന്നു

സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കൈയിൽ അല്ലല്ലോ, പിന്നെ ദൈവം തരുന്നത് സന്തോഷത്തോടു ഞങ്ങൾ സ്വീകരിക്കുന്നു. ഇനിയും മൂന്നാമതൊരു കുഞ്ഞുണ്ടാകുമോ ഇല്ലിയോ എന്നതിൽ  വലിയ ഉറപ്പ് ഇല്ല. ചിലപ്പോൾ ഉണ്ടായേക്കാം, ഉണ്ടായാൽ ഇരുകയ്യും നീട്ടി സ്വീകരിക്കും പേർളി പറയുന്നു. നില സ്കൂളിൽ ആദ്യമായി പോകുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയിൽ പേർളി കരയുന്നുമുണ്ടായിരുന്നു

നിലയെ ആദ്യം സ്കൂളിൽ വിടാതെ ഹോം സ്കൂളിം​ഗ് ചെയ്താലോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ അവസാനം അവളെ സ്കൂളിൽ ചേർത്തു . എന്റെ ആദ്യ മകളാണ് നില. അവളെ വിട്ട് നിൽക്കുമ്പോൾ സ്വാഭാവികമായും വിഷമം ഉണ്ടാവും. നിതാര ഉണ്ടെങ്കിൽ പോലും നിലയോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഒരുപക്ഷേ നിതാര സ്കൂളിൽ പോവുന്ന പ്രായമാവുമ്പോൾ എനിക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവുമോ എന്നൊന്നും അറിയില്ല. അപ്പോഴേക്കും ഏകദേശം ഒരു ധാരണ കിട്ടും പേർളി പറയുന്നു, ആ വീഡിയോക്ക് താഴെ നിരവധി നല്ല കമെന്റുകൾ ആണെ ത്തിയിരുന്നത്  എന്നും പേർളി പറയുന്നുണ്ട്