മലയാളി ലുക്കില്ലെന്ന് പറഞ്ഞു ‘നീലത്താമര’യിൽ നിന്നും മാറ്റി, ഇന്ന് എം ഡി  കഥയിലെ കഥാപാത്രമാകാൻ കഴഞ്ഞതിൽ സന്തോഷം; ആസിഫ് അലി 

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു സംഭവമാണ് പൊതുവേദിയിൽ ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചുവെന്നത്.ഈയൊരു സംഭവത്തിൽ  രമേശ് നാരായണന്റെ ചെയ്തിയെ കുറ്റം പറയുമ്പോൾ പരിഭവങ്ങളില്ലാതെ ആസിഫ് അലി തന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു,എന്നാൽ ഇപ്പോൾ ആസിഫ് അലിയുടെ ചില തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ ആകുന്നത്. ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റി നടൻ പറയുന്നത്. നീലത്താമര’ എന്ന ചിത്രത്തിന്റെ ഓഡിഷൻ വേളയിൽ മലയാളി ലുക്കില്ലാത്തതിനാൽ തനിക്ക് പിന്മാറേണ്ടി

പതിമൂന്ന് വർഷത്തിന് ശേഷം എംടിയുടെ കഥയിലെ കഥാപാത്രമാകാൻ സാധിച്ചതിൽ അഭിമാനമാണ് തോന്നുന്നത്. താന്‍ ആദ്യമായി എംടി സാറിന്‍റെ മുന്നില്‍ എത്തുന്നത് നീലത്താമര എന്ന ചിത്രത്തിന്‍റെ ഓഡിഷന് വേണ്ടിയാണ്. ലാല്‍ ജോസ് സാര്‍ വന്ന് കാണാന്‍ പറയുമ്പോഴാണ് താൻ അദ്ദേഹത്തിനു മുന്നിലെത്തിയത്. അന്ന് ഒരു മലയാളി ലുക്കില്ല എന്ന് പറഞ്ഞ് തനിക്ക് അതില്‍ നിന്നും പിന്മാറേണ്ടി വന്നു,

2009ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്‌ത റൊമാന്റിക് ഡ്രാമ മൂവി ആയിരുന്നു നീലത്താമര. കൈലാഷ് ആയിരുന്നു ചിത്രത്തിൽനായകൻ ആയി എത്തിയത്.അതേസമയം പതിമൂന്ന് വര്‍ഷങ്ങൾ കഴിഞ്ഞപ്പോഴാണ് എം ടി സാറിന്‍റെ ഒരു കഥാപാത്രം ചെയ്യാന്‍ തനിക്ക് ഇപ്പോൾ സാധിച്ചത്. അതിന്‍റെ സന്തോഷം തനിക്ക് തീര്‍ച്ചയായും ഉണ്ട്. സാറിന്‍റെ മകള്‍ അശ്വതി മാം സംവിധാനം ചെയ്ത ചിത്രത്തിലാണ് താന്‍ അഭിനയിച്ചത്. ഒരുപാട് സന്തോഷവും അഭിമാനവും എന്നാണ് ആസിഫ് അലി  പറയുന്നത്. മനോരഥങ്ങൾ എന്ന ചിത്രത്തിൽ എം ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ‘വിൽപ്പന’ എന്ന ചെറുകഥയിലാണ് ആസിഫ് അലി അഭിനയിച്ചിരിക്കുന്നത്. ഒപ്പം അഭിനയിക്കുന്നത് നടി മധുപാലയാണ്. എംടി വാസുദേവൻ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് ‘മനോരഥങ്ങൾ’.