ആ സിനിമയിൽ ഞങ്ങൾ പറ്റിക്കപെട്ടതാണ്! ചിത്രത്തിന് എ സർട്ടിഫിക്കറ്റും ലഭിച്ചു; നടി ഉഷ 

1990 ൽ പുറത്തിറങ്ങിയ ‘പൊന്നരഞ്ഞാണം’ എന്ന സിനിമയിൽ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് പറയുകയാണ് നടി ഉഷ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ഈ സിനിമയിൽ അഭിനയിച്ചത് വളരെ തെറ്റായി പോയി. പൊന്നരഞ്ഞാണം എന്ന സിനിമയെക്കുറിച്ച് ഓൺലൈൻ മീഡിയയിൽ വരുന്ന കമന്റുകൾ വായിച്ചപ്പോൾ ശരിക്കും തനിക്ക് സങ്കടം തോന്നി.  ആ സിനിമയിൽ തങ്ങൾ പറ്റിക്കപ്പെട്ടതാണ്. സിനിമ സംവിധാനം ചെയ്തത് അനിൽ ബാബുവിലെ ബാബുവേട്ടനാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണത്. രണ്ട് പെൺകുട്ടികൾ ഉളള ഒരു സ്റ്റാൻഡേർഡ് ആയ സിനിമയാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു

ആ പ്രായത്തിൽ തനിക്ക് ലെസ്ബിയൻസ് എന്താണെന്ന് അറിയില്ല. നമ്മൾ നോക്കുമ്പോൾ നല്ല സിനിമ. പൊന്നരഞ്ഞാണം എന്നാണ് പേര്. അരഞ്ഞാണം രണ്ട് പ്രാവശ്യം അരയിൽ കെട്ടണം എന്ന് പറഞ്ഞു. തറവാട്ട് വകയിൽ കിട്ടുന്ന അരഞ്ഞാണമാണ് അത് . ലൊക്കേഷനിൽ ചെന്നപ്പോൾ തന്നെക്കൂടാതെ നിക്കറിട്ട കുറേ പെൺപിള്ളേർ നിൽക്കുന്നു. എന്താണ് വാപ്പീ ഇങ്ങനെ എന്ന് താൻ ചോദിച്ചു.നമ്മൾ കഥ  ചോദിച്ചപ്പോൾ അവരിൽ പെട്ട് പോകുന്ന നാടൻ പെൺകുട്ടിയാണ്‌ താനെന്ന്  പറഞ്ഞു. ഇന്നസെന്റ് ചേട്ടന്റെ മോളായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മാമുക്കോയ, ​ഗണേശേട്ടൻ, ബൈജു, മഹേഷേട്ടൻ എന്നിവരും കൂടെ അഭിനയിക്കുന്നുണ്ട്

അവസാനം താൻ ആ ലൊക്കേഷനിൽ നിന്നും  ഉടക്കിയാണ് വന്നത്, താനും മഹേഷേട്ടനും തമ്മിൽ ലൈം​ഗിക ബന്ധമുണ്ടായി എന്ന് കാണിക്കാൻ വേണ്ടി തങ്ങൾ കെട്ടിപ്പുണർന്ന് കിടക്കണമെന്ന് പറഞ്ഞു. താൻ അത് ചെയ്തില്ല. പറ്റില്ലെന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ച് വന്നു. തന്റെ ബാപ്പ പൊലീസിലാണ്. പൊന്നരഞ്ഞാണത്തിന് പൊലീസ് കാവൽ എന്ന് അന്നത്തെ കാലത്ത് ​ഗോസിപ്പ് വാർത്തകൾ വന്നു, റിലീസായപ്പോൾ എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് കിട്ടിയത്. അത് നമ്മളെ വല്ലാതെ ബാധിക്കും. തനിക്കാ സിനിമയുടെ പേര് കേൾക്കുന്നതേ അലർജിയാണ്. ഫാൻസ് ക്ലബ് ആ പടത്തിന്റെ ക്ലിപ്പിം​ഗ് ഇടുമ്പോൾ പോലും തനിക്ക് ദേഷ്യം തോന്നും. പലപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ആ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല. ഇപ്പോഴും ആ പ്രൊഡ്യൂസറെ കണ്ടാൽ പോലും ദേഷ്യത്തോടെയാണ് താൻ സംസാരിക്കാറെന്നും ഉഷ പറയുന്നു