ഡോക്ടർമാർ പറഞ്ഞു ജനിക്കാൻ പോകുന്നത് പെൺകുട്ടി ആണെന്ന്, നാഗാർജുന

ആദ്യ ഭാര്യയായ ലക്ഷ്മി ദഗുബതിയില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷമാണ് നാഗാര്‍ജുന അന്ന് തെന്നിന്ത്യൻ സിനിമയിൽ നായികാ നടി ആയി തിളങ്ങിയിരുന്നു നടി അമലയെ രണ്ടാമത് വിവാഹം കഴിക്കുന്നത്. 1992 ലാണ് നാഗാര്‍ജുനയും അമലയും വിവാഹിതരാവുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1994 ല്‍ ഇവര്‍ക്ക് അഖില്‍ അക്കിനേനി എന്നൊരു മകനും ജനിച്ചു. ഇപ്പോള്‍ തെലുങ്ക് സിനിമയിലെ യുവതാരങ്ങളില്‍ ഒരാളാണ് അഖില്‍ അക്കിനേനി. എന്നാല്‍ അമല അഖിലിനെ ഗര്‍ഭിണിയായ കാലത്ത് ഒരു രസകരമായ കാര്യം ഉണ്ടായതിനെ പറ്റി ഒരിക്കല്‍ നാഗര്‍ജുന വെളിപ്പെടുത്തിയിരുന്നു. മുന്‍പൊരു അഭിമുഖത്തിലാണ് നടന്‍ തന്റെ മനസ് തുറന്നത്. ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിയില്‍ മകനായി നാഗ ചൈതന്യ ജനിച്ചതിനാല്‍ രണ്ടാമതൊരു പെണ്‍കുഞ്ഞ് വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ്‌ നാഗാർജുന പറയുന്നത്. അങ്ങനെ അമലയുടെ ഡെലിവറിക്ക് 6 മാസം ശേഷിക്കെ അമലയെ യുഎസിലേക്ക് അയച്ചു എന്നും നാഗാർജുന പറയുന്നു. അവിടുത്തെ ചികിത്സ നല്ലതായിരിക്കുമെന്ന ഉദ്ദേശത്തോടെയാണ് അമലയെ താൻ അങ്ങോട്ട് അയച്ചത്. അങ്ങനെ അഖില്‍ ജനിച്ചത് അമേരിക്കയിലാണ് എന്നും നാഗാർജുന പറയുന്നു. അന്ന് ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജനിക്കുന്ന കുട്ടി ആണോ പെണ്ണോ എന്ന് അവിടുന്ന് അറിയാന്‍ പറ്റുമായിരുന്നു.

അങ്ങനെ യുഎസിലെ ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ അമലയുടെ വയറ്റില്‍ ഒരു പെണ്‍കുട്ടിയാണെന്ന് പറഞ്ഞു.ഈ വിവരം അറിഞ്ഞതോടെ താന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്നും നാഗാർജുന പറയുന്നു. തന്റെ ആഗ്രഹം പോലെ തനിക്കൊരു പെണ്‍കുഞ്ഞ് ജനിക്കാന്‍ പോവുകയാണല്ലോ എന്ന സന്തോഷത്തിലായിരുന്നു താനപ്പോൾ. ജനിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് താന്‍ പേരും കണ്ടെത്തിയിരുന്നു എന്നും നാഗാർജുന പറയുന്നു. മകളുടെ പേര് നിഖിത എന്നിടാമെന്നാണ് താൻ തീരുമാനിച്ചത്. മാത്രമല്ല അമലയ്ക്കും കുഞ്ഞിനും തിരിച്ച് വരാനുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തത് നിഖിത എന്ന പേരിലാണ് എന്നും നാഗാർജുന പറയുന്നു. മാത്രമല്ല ജനിക്കാന്‍ പോവുന്ന കുഞ്ഞിന് പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും താൻ വാങ്ങി വെച്ചിരുന്നു. എന്നാല്‍ പ്രസവത്തിന് രണ്ട് ദിവസം മുമ്പ് അമല പറഞ്ഞു താന്‍ പ്രസവിക്കാന്‍ പോകുന്നത് ഒരു ആണ്‍കുട്ടിയെ ആണെന്ന്. അതെങ്ങനെ ശരിയാകുമെന്ന് താന്‍ ചോദിച്ചു. സ്വപ്നത്തില്‍ അമലയ്ക്ക് അങ്ങനൊരു തോന്നലുണ്ടായി എന്നായിരുന്നു അമല പറഞ്ഞത്. എന്നാൽ പക്ഷെ ഡോക്ടര്‍മാര്‍ തങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിക്കുമെന്ന് പറഞ്ഞത് കൊണ്ട് അത് ഒരു പെണ്‍കുട്ടിയായിരിക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും നാഗാർജുന പറയുന്നു. പക്ഷേ പ്രസവത്തിന് ശേഷം കുട്ടിയെ കണ്ടതോടെ താന്‍ ഞെട്ടിപ്പോയി എന്നാണു നാഗാർജുന പറയുന്നത്.

എന്തിനാണ് ഡോക്ടര്‍മാര്‍ തന്നെ ചതിച്ചതെന്ന് താൻ ചിന്തിച്ചു. അവര്‍ക്ക് എവിടെയാണ് പിഴവ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് ഏത് സ്‌കാനിംഗ് റിപ്പോര്‍ട്ടിലും പിഴവ് സംഭവിക്കാന്‍ അഞ്ച് ശതമാനം വരെ സാധ്യതയുണ്ടെന്ന് അവർ തന്നോട് പറഞ്ഞത് എന്നും നാഗാർജുന വെളിപ്പെടുത്തുന്നു. അവര്‍ സ്‌കാന്‍ ചെയ്യുന്നതിനിടയില്‍ അഖില്‍ എന്തിനാണ് കാലുകള്‍ മടക്കിയതെന്ന് അറിയില്ലെന്നാണ് താരം തമാശ രൂപേണ പറയുന്നത്. പിന്നീട് ഒരു പെണ്‍കുഞ്ഞിന് വേണ്ടി ശ്രമിക്കാമെന്ന് വിചാരിച്ചെങ്കിലും അത് ചെയ്യാന്‍ മനസ്സ് വന്നില്ല എന്നും മകളില്ലാത്തത് തന്റെ ജീവിതത്തിലെ വലിയ നിരാശയാണെന്നും നാഗാര്‍ജുന പറഞ്ഞിരുന്നു. അതേസമയം തെലുങ്ക് സിനിമയിലെ താരരാജാവാണ് നാഗര്‍ജുന അക്കിനേനി. വര്‍ഷങ്ങളായി നായക സ്ഥാനത്തുള്ള നടന്‍ ഇപ്പോഴും അത് തുടരുകയാണ്. തെലുങ്കിലെ പ്രബലമായാ സിനിമാ കുടുംബത്തിലെ അംഗമാണ് നാഗാർജുനയുടെ മുൻഭാര്യ ലക്ഷ്മി ദഗുബതിയും. പ്രമുഖ നിർമാതാവ് രാമനായ്ഡുവിന്റെ മകളാണ് ലക്ഷ്മി. സഹോദരങ്ങൾ‌ നടൻ വെങ്കടേശും നിർമാതാവ് സുരേഷ് ബാബുവും. രാമനായ്ഡുവിന്റെ മൂന്ന് മക്കൾക്കും സിനിമാ രംഗത്തോട് താൽപര്യമില്ലായിരുന്നു. എന്നാൽ വെങ്കടേശ് ടോളിവുഡിലെ പ്രമുഖ ന‌ടനായും സുരേഷ് കൃഷ്ണ നിർമാതാവായും മാറി. എങ്കിലും ലക്ഷ്മി ദഗുബതി സിനിമാ രംഗത്തേക്ക് വന്നില്ല. എന്നാൽ വിവാഹം ചെയ്ത നാഗാർജുന സിനിമാ താരമായിരുന്നു. നാഗാർജുന സിനിമ കരിയറാക്കുന്നതിൽ ലക്ഷ്മിക്ക് എതിർപ്പുണ്ടായെന്നും ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും വാർത്തകൾ വന്നിട്ടുണ്ട്. മകൻ നാഗചെെതന്യ പിറന്ന ശേഷമാണ് ഇവർ പിരിഞ്ഞത്. മകൻ കുട്ടിക്കാലത്ത് മുഴുവൻ‌ സമയവും തനിക്ക് അരികിൽ ഇല്ലാത്തതിന്റെ വിഷമം നാഗാർജുന മുൻപ് അഭിമുഖങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. ലക്ഷ്മി സിനിമാ ലോകത്ത് നിന്നും അകലം പാലിച്ചെങ്കിലും പിൽക്കാലത്ത് ലക്ഷ്മിയുടെ മകൻ നാഗ ചൈതന്യയും സിനിമാ രംഗത്തേക്ക് കടന്ന് വന്നു. നല്ലൊരു നടന്‍ എന്നതിലുപരിയയാതി നല്ലൊരു കുടുംബസ്ഥന്‍ കൂടിയാണ് നാഗാർജുന. ഭാര്യയും നടിയുമായ അമലയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് താരം.