ആ ചിത്രത്തിലേക്ക് ഒരു വിളിവന്നപ്പോൾ ഞാൻ ചിന്തിച്ചത് ‘മഞ്ഞിൽവിരിഞ്ഞ പൂക്കളി’ലെ മോഹൻലാലിന്റെ കഥപാത്രം പോലെയുള്ളതാണെന്ന്; ജഗദീഷ് 

നിരവധി വെത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്യ്തിട്ടുള്ള മലയാളത്തിന്റെ സ്വന്തം നടനാണ് ജഗദീഷ്, ഒരു കാലത്തു ഹാസ്യ കഥാപാത്രങ്ങൾ ചെയ്യ്ത താരം ഇപ്പോൾ ഉള്ള ചിത്രങ്ങളിൽ സീരിയസ് കഥാപാത്രങ്ങളാണ് ചെയ്യുന്നത്, അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്ക്കാറുമുണ്ടു. ഇപ്പോൾ മലയാളത്തിന്റെ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിചാത്തൻ  എന്ന ചിത്രത്തിലെ അഭിനയത്തെ കുറിച്ച് പറയുകയാണ് ജഗദീഷ്, ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് തന്റെ ആദ്യ സിനിമ എന്ന് പറയുന്നതിൽ വളരെ സന്തോഷമാണ് തോന്നാറുള്ളത് ജഗദീഷ് പറയുന്നു.

100 ദിവസം ഓടിയ ആ വിജയ ചിത്രത്തിലഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യം തന്നെയാണ് ജഗദീഷ് പറയുന്നു. നവോദയയുടെ ചിത്രത്തിൽ എന്നെ അഭിനയിക്കാൻ വിളിച്ചപ്പോൾ താൻ ആദ്യം കരുതിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ മോഹൻലാലിൻറെ വില്ലൻ വേഷം പോലുള്ള ഒരു വേഷമായിരിക്കും തനിക്ക് ലഭിക്കുന്നത് എന്നായിരുന്നു.

നവോദയുടെ സംവിധായകൻ  ശേഖറും സഹായി  രാജീവ് കുമാർ ആയിരുന്നു എന്നെ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിക്കാൻ വിളിച്ചത്, വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം, കാബറെ അനൗൺസ് ചെയ്യുന്ന ആൾ. അത് ആരെ വേണമെങ്കിലും കൊണ്ട് അഭിനയിപ്പിക്കാമായിരുന്നു എന്നാൽ എന്നോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് അവർ എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത് ജഗദീഷ് പറയുന്നു