വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജാണിതെന്ന് ഓർമവേണം, അമലയ്ക്ക് എതിരെ വിമർശനം

അമലാപോളിന്റെയും ആസിഫലിയുടെയും പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയിരുന്നു. സംഗീതജ്ഞന്‍ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആസിഫ് അലി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറയുന്നതും ഇവിടെ വെച്ചായിരുന്നു. ഇതിനിടയിലാണ് പരിപാടിയില്‍ അമല പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും നടിക്കെതിരെ വിമർശനങ്ങള്‍ ഉയർന്നത്. കാസ ഉള്‍പ്പെടേയുള്ള സംഘടനകളും അമല പോളിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ മറുപടിയുമായി അമല പോള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്നും താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ, അത് അനുചിതമാണെന്നോ താൻ കരുതുന്നില്ലെന്നുമാണ് അമല പോള്‍ വ്യക്തമാക്കുന്നത്. അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ലയെന്നും ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലയെന്നും അമലാപോൾ പറയുന്നു.

താൻ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടില്ലയെന്നും നിങ്ങൾ എന്താണ് അതുപോലെ തന്നെ ആയിരിക്കുക എന്ന സന്ദേശമാണ് കോളജിൽ പോകുമ്പോൾ തനിക്ക് നൽകുവാനുള്ളതെന്നും അമല പോള്‍ പറഞ്ഞു. അതേസമയം നടിക്ക് ഈയിടെ ജനിച്ച കുഞ്ഞിന്ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലെ പൊതുപരിപാടിക്ക് വരുവാൻ അവൾക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം എന്നാല്‍ കോളേജ് അധികൃതർ ഇതിന് തയ്യാറാകാന്‍ പാടില്ലായിരുന്നുവെന്നുമാണ് കാസ തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചത്. അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ആ സദസ്സിന്റെ മുൻനിരയിൽ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങൾ രണ്ടുപേരും ! എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനായിരുന്നില്ല. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ കഴിഞ്ഞ ദിവസം വൈദികർ നേതൃത്വം കൊടുക്കുന്ന പരുപാടിക്ക് മുഖ്യാതിഥിയായി കുട്ടികളുടെയും അധ്യാപകരുടെയും വൈദികരുടെയും മുന്നിൽ വന്ന അമല പോൾ എന്ന സിനിമ നടിയുടെ മാദക വേഷമാണ് വീഡിയോയിൽ കാണുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അമലാപോളിനെതിരെ കുറിപ്പ് പങ്കിട്ടത്. മാത്രമല്ല മാദക വേഷത്തിലെത്തിയ ആ നടിക്കൊപ്പം വേദി പങ്കിടാതെ വൈദികർ എഴുന്നേറ്റ് പോകണമായിരുന്നുവെന്നും വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജാണിതെന്ന് ഓർമവേണം.

Amala paul (1)

അവിടെ നടിക്കൊപ്പം പരിപാടിയില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടെണ്ടന്ന് പറയാന്‍ വൈദികര്‍ തയാറാകണമായിരുന്നുവെന്നും സ്റ്റേജില്‍ കയറി ആഭാസനൃത്തമാടുമ്പോഴെങ്കിലും വൈദികർ ആ വേദിയില്‍ നിന്നും എഴുന്നേറ്റു പോകണമായിരുന്നു. ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോഗ്രാമുകള്‍ എല്ലാ രീതിയിലും ക്രൈസ്തവ സംസ്‌കാരത്തിനു ചേര്‍ന്നത് മാത്രമാകണമെന്നും ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങള്‍ നടത്തുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണിനെയോ മിയാ ഖലീഫയോ മുഖ്യാതിഥി ആക്കണമെന്നുമൊക്കെയാണ് അമലാപോളിനെതിരെ വിമർശനവുമായി കാസ എത്തിയത്. ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാന്‍ കുത്ത് ഡാന്‍സുകള്‍ക്കും കുറച്ച് അടിമകള്‍ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിലേക്ക് കുട്ടികളെ അയച്ച മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നത് ഇതല്ലയെന്നും കാസ കുറിച്ചിരുന്നു. ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് വരരുതായിരുന്നുവെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉപദേശിച്ചിരുന്നു. ഈ ഉപദേശങ്ങൾക്കും ക്രിസ്ത്യൻ സംഘടനയായ കാസയുടെ വിമർശനത്തിനുമെതിരെയാണ് ഇപ്പോൾ നടി പ്രതികരിചിരിക്കുന്നത്.